‘കേരള സ്റ്റോറി’ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു;”ഹിന്ദു ഏക്താ യാത്ര”എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം

0 0
Read Time:2 Minute, 27 Second

‘കേരള സ്റ്റോറി’ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു;”ഹിന്ദു ഏക്താ യാത്ര”എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം

മുംബൈ: ‘ദി കേരള സ്റ്റോറി’ സിനിമയുടെ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയുടെ യാത്രാമധ്യേയാണ് അപകടമുണ്ടായത്. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.

കരിംനഗറിൽ സംഘടിപ്പിച്ച ‘ഹിന്ദു ഏക്താ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും യാത്ര തിരിച്ചത്. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു. ‘ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനായാണ് ഈ സിനിമ ചെയ്തത്,’ സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.ഞാൻ സുഖമായിരിക്കുന്നു. അപകടത്തെ സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നതിനാൽ നിരവധി സന്ദേശങ്ങൾ വരുന്നുണ്ട്. സംഘത്തിലെ എല്ലാവരും നന്നായിരിക്കുന്നു. ഭയപ്പെടാനായി ഒന്നുമില്ല,’ ആദാ ശർമ ട്വീറ്റ് ചെയ്തു.

അതേസമയം കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയ ചിത്രത്തിനെതിരെ രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. മെയ് അഞ്ചിനാണ് ‘ദി കേരള സ്റ്റോറി’ റിലീസ് ചെയ്തത്.

Happy
Happy
75 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
25 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!