കുമ്പള ടൗണിനോട് പഞ്ചായത്ത് അധികൃതർ കാട്ടുന്ന അവഗണന;വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു

കുമ്പള ടൗണിനോട് പഞ്ചായത്ത് അധികൃതർ കാട്ടുന്ന അവഗണന;വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു

0 0
Read Time:5 Minute, 8 Second

കുമ്പള ടൗണിനോട് പഞ്ചായത്ത് അധികൃതർ കാട്ടുന്ന അവഗണന;വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു


കുമ്പള:കുമ്പള ഗ്രാമപഞ്ചായത്തും,പൊലീസും കുമ്പള ടൗണിനോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റും, മർച്ചൻ്റ് യൂത്ത് വിങും ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമരത്തിൻ്റെ ആദ്യഘട്ടമായി
ജൂലൈ 6തിങ്കളാഴ്‌ച രാവിലെ10ന് പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തും.
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും.
രാജേഷ് മനയത്ത് അധ്യക്ഷനാകും.
ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പളയിൽ എത്തുന്ന യാത്രക്കാരെ പാതി വഴിയിൽ ഇറക്കിവിട്ടു ദ്രോഹിക്കുന്ന ബസ് ഉടമകളുടെയും, ജീവനക്കാരുടെയും നടപടി തെറ്റാണെന്നും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും, പഞ്ചായത്തും തീരുമാനമെടുത്തിട്ടും പ്രാവർത്തികമാക്കാൻ കഴിയുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങുന്നു.
ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ,ടൈലേർസ് അസോസിയേഷൻ, ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ,
ബാർബേർസ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാകും സമരം.
യാത്രക്കാരെ പാതി വഴിയിൽ ഇറക്കി വിടുന്നത് അവസാനിപ്പിക്കുക,
പഴയ ബസ്റ്റാൻഡ് യാത്രക്കാർക്കായി തുറന്നു കൊടുക്കുക,
പുനർ നിർമാണത്തിന് പൊളിച്ചു മാറ്റിയ കുമ്പള ബസ്റ്റാന്റ് പുനർനിർമാണം നടത്തി വ്യാപരികൾക്ക് പുനരധിവാസം നടത്തുക,
കച്ചവടത്തിന് തടസമാവുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന, ഓട്ടോകൾക്ക് എതിരേ നടപടി എടുക്കുക,
ഓട്ടോകൾക്ക് പഞ്ചായത്ത് രജിസ്ട്രേഷൻ നിർബന്ധമാക്കുക,
ഓട്ടോ സ്റ്റാൻഡിൽ ഓട്ടോകളുടെ എണ്ണം സ്ഥല സൗകര്യം നോക്കി നിജപ്പെടുത്തുക,
സ്വകാര്യ വാഹനങ്ങൾക്ക് കൂടുതൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുകയും, സമയ പരിധി വെക്കുകയും ചെയ്യുക.
ടേക്ക് എ ബ്രേക്ക്, മത്സ്യ മാർക്കറ്റ് എന്നിവ തുറന്നു കൊടുക്കുക.
പാതി വഴിയിൽ കെ.എസ്.ടി.പി ഉപേക്ഷിച്ചു പോയ കുമ്പള സൗന്ദര്യവത്കരണം പൂർത്തീകരിക്കുക,
നാഷണൽ ഹൈവേ മെയിൻ കര്യജിലേക്ക് ടൗണിൽ നിന്ന് വഴി തുറക്കുക,അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കുക,
ടൗണിൽ പൊതു ശുചിമുറി, കുടിവെള്ളം എന്നീ സൗകര്യം ഏർപ്പെടുത്തുക,
മാന്യമായി കച്ചവടം ചെയ്യുന്നവരെയും വ്യക്തികളെയും ഭീഷണിപെടുത്തുന്ന രീതിയിൽ പരാതി നൽകിയും, വിവരാവകാശം നൽകുകയും ചെയ്യുന്ന വ്യക്തികളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ചു നിയമ നടപടി സ്വീകരിക്കുക,
കുമ്പള, ബദിയടുക്ക, മുള്ളേരിയ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അന്നേ ദിവസം രാവിലെ മുതൽ സമരം അവസാനിക്കുന്നത് വരെ കുമ്പളയിൽ കട, കമ്പോളങ്ങൾ അടച്ചിടും. ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നിന്നാൽ രണ്ടാംഘട്ടത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും വ്യാപാരി നേതാക്കൾ മുന്നറിയിപ്പ് നൽകി.
വാർത്താ സമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റ് പ്രസിഡൻ്റ് രാജേഷ് മനയത്ത്,ജനറൽ സെക്രട്ടറി
സത്താർ ആരിക്കാടി, ട്രഷറർ അൻവർ സിറ്റി,
മർച്ചൻ്റ് യൂത്ത് വിങ് കുമ്പള യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് സ്കൈലർ, ജന.സെക്രട്ടറി
ഹൈദർ ക്ലീയർലൈറ്റ്, ട്രഷറർ സിദ്ദിഖ് മുബാറക് എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!