റിയാദിൽ ഹൂതി ആക്രമണം; സൗദിയിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

റിയാദിൽ ഹൂതി ആക്രമണം; സൗദിയിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

0 0
Read Time:3 Minute, 24 Second

റിയാദിൽ ഹൂതി ആക്രമണം; സൗദിയിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

സൗദി: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ ഒക്ടോബർ 10 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്ര മുടങ്ങിയവർക്ക് മുഴുവൻ പണം തിരികെ നൽകുകയോ അധിക നിരക്ക് ഈടാക്കാതെ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. സൗദി നേതൃത്വത്തിലുള്ള സഖ്യസേന റിയാദിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടുത്തതായി അറിയിച്ചു.
സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, തെക്കൻ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയത്. സൗദി അധികൃതരുടെ കണക്കനുസരിച്ച് റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിൽനിന്നുള്ള 2 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവിടെ 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ പൗരനാണ് ജീവൻ നഷ്ടപ്പെട്ടത്. വിമാനത്താവളങ്ങൾക്ക് പുറമെ ഒരു ചികിത്സാകേന്ദ്രത്തിനും നഴ്സറിക്കും ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ മൂലം കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലുണ്ടായ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സർവീസുകൾ വ്യാഴാഴ്ച റദ്ദാക്കി. കൊച്ചിയിൽ നിന്നും രാത്രി 7.55ന് പുറപ്പെടേണ്ടിയിരുന്ന ആകാശ എയറിന്റെ QP523 വിമാനവും രാത്രി 9.40ന് പുറപ്പെടേണ്ടിയിരുന്ന സൗദിയയുടെ SV775 വിമാനവുമാണ് റദ്ദാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!