ആയിരങ്ങൾ അണിനിരക്കുന്ന കുടുംബ സംഗമം; യു പി എൽ ചാപ്റ്റർ-4 ഡിസംബർ 2ന് ദുബായിൽ

ആയിരങ്ങൾ അണിനിരക്കുന്ന കുടുംബ സംഗമം; യു പി എൽ ചാപ്റ്റർ-4 ഡിസംബർ 2ന് ദുബായിൽ

0 0
Read Time:1 Minute, 51 Second

ആയിരങ്ങൾ അണിനിരക്കുന്ന കുടുംബ സംഗമം; യു പി എൽ ചാപ്റ്റർ-4 ഡിസംബർ 2ന് ദുബായിൽ

ദുബൈ: യു എ ഇ ഉപ്പളക്കാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന യു പി എൽ ചാപ്റ്റർ 4 ന്റെ ഗ്രാൻഡ് ഫിനാലെ യു എ ഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് ദുബായിൽ നടക്കും. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള നൂറ് കിലോഗ്രാം ഭാരം വരുന്ന കൂറ്റൻ കേക്ക് ഈ പരിപാടിയുടെ മുഖ്യ ആകർശകമായിരിക്കും. കേരളത്തിലെ പ്രശസ്തരായ കലാതാരങ്ങൾ അണിനിരക്കുന്ന കലാവിരുന്നും കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വിനോദ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
യു പി എൽ ചാപ്റ്റർ 4 ഗ്രാൻഡ് ഫിനാലെയുടെ ബ്രോഷർ എ കെ എം അഷ്‌റഫ് എം എൽ എ നിർവഹിച്ചു. വ്യവസായപ്രമുഖനും സാമൂഹ്യരംഗത്ത് നിറസാന്നിധ്യവുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ, ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ദുബൈ കെ എം സി സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ഇബ്രാഹിം ബേരികെ, യു എ ഇ ഉപ്പളക്കാർ കൂട്ടായ്മ ഭാരവാഹികളായ ജമാൽ പുതിയോത്ത്, ഇദ്രീസ് അയ്യൂർ, സുബൈർ കുബണൂർ, മുഹമ്മദ് കളായി, അൻവർ മുട്ടം, സർഫ്രാസ് സിറ്റിസൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!