
യുവതലമുറയ്ക്ക് ദിശാബോധം നൽകാൻ SKSSF അട്ക്ക യൂണിറ്റ് ഏകദിന മതപ്രഭാഷണം സംഘടിപ്പിക്കുന്നു
അട്ക്ക: യുവതലമുറയിൽ മതബോധവും ധാർമിക മൂല്യങ്ങളും വളർത്തുക, സമകാലിക സമൂഹത്തിൽ യുവാക്കൾ നേരിടുന്ന വെല്ലുവിളികൾക്ക് ഇസ്ലാമിക കാഴ്ചപ്പാടിൽ ദിശാബോധം നൽകുക എന്നീ ലക്ഷ്യങ്ങളോടെ SKSSF അട്ക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന മതപ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു.
‘യുവതലമുറയോട് ഇസ്ലാമിന് പറയാനുള്ളത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹു: സയ്യിദ് കെ എസ് മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിക്കും പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ബഹുമാന്യനായ സിൻസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
2026 നവംബർ 8 ഞായറാഴ്ച രാത്രി 7 മണിക്ക് അട്ക്കയിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
ലഹരിയുടെ വ്യാപനം, സോഷ്യൽ മീഡിയയുടെ ദുരുപയോഗം, ധാർമിക മൂല്യങ്ങളിലെ ശോഷണം തുടങ്ങി യുവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ മതപരവും ധാർമികവുമായ അവബോധം വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
യുവതലമുറയുടെ ഭാവിയെക്കുറിച്ച് സമൂഹത്തിൽ ഗൗരവമായ ചർച്ചകൾക്കും ചിന്തകൾക്കും പ്രചോദനമാകുന്ന പരിപാടിയിലേക്ക് മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, യുവാക്കൾ, രക്ഷിതാക്കൾ തുടങ്ങി മുഴുവൻ പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി
സ്വാഗതസംഘം ചെയർമാൻ യൂസുഫ് C.A, ജനറൽ കൺവിനർ ok ഇബ്രാഹീം എന്നിവർ അറിയിച്ചു.
സ്വാഗതസംഘം വർക്കിംഗ് കൺവീനർ ഫൈസൽ ഭാരിമി,ട്രഷറർ അബ്ദുറഹ്മാൻ ഹാജി ബണ്ടസാല, മെഹ്മൂദ് മുട്ടം മൊയ്തീൻ ചെങ്കൽ എന്നിവ൪ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


