കിംഗുമല്ല, കിംഗ് മേക്കറുമല്ല; അടിപതറി ജെ.ഡി.എസ്.

0 0
Read Time:2 Minute, 35 Second

കിംഗുമല്ല, കിംഗ് മേക്കറുമല്ല; അടിപതറി ജെ.ഡി.എസ്.

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരിക്കല്‍ക്കൂടി കിങ് മേക്കറാകാന്‍ കാത്തിരുന്ന ജെ.ഡി.എസിന് രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത തിരിച്ചടി.
സ്വന്തം തട്ടകമായ പഴയ മൈസൂരു മേഖലയിലും കാലിടറിയതോടെ 20 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. പരമ്ബരാഗത ശക്തികേന്ദ്രമായ രാമനഗരയില്‍ എച്ച്‌.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ തോല്‍വി ഓര്‍ക്കാപ്പുറത്തെ തിരിച്ചടിയായി. കോണ്‍ഗ്രസിലെ ഇക്ബാല്‍ ഹുസൈനാണ് രാമനഗരയില്‍ ജയിച്ചത്.

2018-ല്‍ 37 സീറ്റ് നേടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി കിങ് മേക്കറായതുപോലെ ഇത്തവണയും സംഭവിക്കുമെന്നാണ് ജെ.ഡി.എസ്. കരുതിയിരുന്നത്.

ദേശീയ അധ്യക്ഷന്‍ എച്ച്‌.ഡി. ദേവഗൗഡ പ്രായത്തെ അവഗണിച്ച്‌ പല സ്ഥലങ്ങളിലും പ്രചാരണത്തിലേര്‍പ്പെട്ടിട്ടും നേട്ടമുണ്ടാക്കാനായില്ല. ശ്രീരംഗപട്ടണയിലും മാണ്ഡ്യയിലും നാഗമംഗലയിലുമെല്ലാം കാലിടറി. നിലവിലെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനുള്ള ശക്തി മണ്ണിന്റെ മക്കള്‍ പാര്‍ട്ടിയായ ജെ.ഡി.എസിനില്ല. കിങ് അല്ല, കിങ് മേക്കറായി ജെ.ഡി.എസ്. മാറുമെന്നായിരുന്നു ദേവഗൗഡയും കുമാരസ്വാമിയും വാദിച്ചിരുന്നത്.35 സീറ്റെങ്കിലും നേടാനായിരുന്നു ശ്രമം. 2013 ഒഴികെ മുമ്ബു നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോള്‍ കിങ് മേക്കറുടെ റോളിലെത്തിയത് ജെ.ഡി.എസ്. ആയിരുന്നു. 2013-ല്‍ 40-ഉം 2008-ല്‍ 28-ഉം 2004-ല്‍ 58-ഉം സീറ്റുകള്‍ നേടിയിരുന്നു.

എക്‌സിറ്റ് പോളുകള്‍ പലതും തൂക്കുസഭ പ്രവചിച്ചതോടെ ആരുടെയെങ്കിലും ഒപ്പംചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചരടുവലികളും അണിയറയില്‍ നടന്നിരുന്നു. ഫലംവന്നതോടെ എല്ലാം പൊളിഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!