മെഗ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയ്ക്ക് പുതിയ നേതൃത്വം

0 0
Read Time:1 Minute, 56 Second

മെഗ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയ്ക്ക് പുതിയ നേതൃത്വം

ബന്തിയോട്: മംഗൽപാടിയിൽ ഏറ്റവും കൂടുതൽ ക്രിക്കറ്റ് ക്ലബും, അണ്ടർ ആം ക്രിക്കറ്റ് ടീമും ഉള്ള നാടാണ് അട്ക്ക. അട്ക്കയിലുള്ള പ്രധാന ക്ലബുകളിലൊന്നായ മെഗസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിനെ നയിക്കാൻ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

റഫീഖ് അട്ക്കയെ ക്ലബ് ചെയർമാനായി തെരഞ്ഞെടുത്തു. പ്രസിഡണ്ടായി മൻസൂർ എച് എം ,ജനറൽ സെക്രട്ടറിയായി സൈഫ് എ.എം ,ട്രഷറർ ആയി തസ്ലീം എച്.എം എന്നിവരെ തെരഞ്ഞെടുത്തു.

ക്രിക്കറ്റ് ഫുട്ബോൾ കളികളിൽമാത്രമല്ല ജീവ കാരുണ്യ പ്രവർത്തനങ്ങളിലും മെഗാസ്റ്റാർ ക്ലബ് സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ വർഷം മാത്രം 3ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഈ കൂട്ടായ്മ നടത്തിയിരുന്നു. നാട്ടിലും,വിദേശ രാജ്യങ്ങളിലുമുള്ള നാട്ടുകാരുടെ പൂർണ്ണ പിന്തുണയാണ് ഇവരുടെ വിജയം.

ഭാരവാഹികൾ:
വൈസ് പ്രസിഡണ്ട് അസീസ് കെ.ജി,ജോയിന്റ് സെക്രട്ടറി ഷഫീഖ് എച്.എം , ടീം മാനേജർ അഷ്റഫ് കെ.ജി എന്നിവർ.

കൂടാതെ മെഗാസ്റ്റാർ ജി.സി.സി കമ്മിറ്റിയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ആരിഫ് കെ.ആർ.കെ (പ്രസിഡണ്ട്)
നസീർ കെ.പി.എസ് (ജ.സെക്രട്ടറി)

എക്സിക്യൂട്ടീവ് മെമ്പർസ്:
സജ്ജാദ്
സുബൈർ
ഇബ്ബു ഖലീൽ
സൈനുദ്ദീൻ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!