കെ.എം ഷാജി നാളെ ഉളുവാറില്‍;മുസ്ലിം ലീഗ് ഉളുവാര്‍ ശാഖാ കമ്മറ്റി നിര്‍മിച്ച ‘ഹൈദറലി ശിഹാബ് തങ്ങള്‍ സൗധം’ ഉദ്ഘാടനം ചെയ്യും
കുമ്പള: മുസ്ലിം ലീഗ് ഉളുവാര്‍ ശാഖാ കമ്മറ്റിക്ക് കീഴില്‍ നിര്‍മിച്ച ഹൈദറലി ശിഹാബ് തങ്ങള്‍ സൗധം നാളെ വൈകിട്ട് 4മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഖാദര്‍ യു.കെ.അധ്യക്ഷനാകും. മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ധീന്‍, ജില്ലാ ഭാരവാഹികളായ എ.ജി.സി ബഷീര്‍, ടി.എ മൂസ, എം.അബ്ബാസ്, എം.ബി യൂസുഫ്, മണ്ഡലം പ്രസിഡന്റ് അസീസ് മെരിക്കെ, ജന.സെക്രട്ടറി എ.കെ.ആരിഫ്, ട്രഷറര്‍ യു.കെ സൈഫുള്ള തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അഷ്‌റഫ് കര്‍ള, ജമീല സിദ്ധീഖ്, യു.പി താഹിറ, അഷ്‌റഫ് എടനീര്‍, ടി.ഡി.കബീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ബി.എന്‍.മുഹമ്മദ് അലി,യൂസുഫ് ഉളുവാര്‍, ടി.എം ഷുഹൈബ്, എം.പി ഖാലിദ്, ഇര്‍ഷാദ് മൊഗ്രാല്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, പി.ബി ഷഫീഖ്,, കെ.എം അബ്ബാസ്, പി.എച്ച് അസ്ഹരി, നമീസ് കുദുക്കോട്ടി, മഷ്ഹൂദ് ആരിക്കാടി, അഷ്‌റഫ് ഉളുവാര്‍ സംബന്ധിക്കും.
പ്രദേശത്തെ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാധാരണക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കും മുഴുവന്‍ സമയവും ഓഫീസ് സജ്ജമായിരിക്കുമെന്ന് ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .
വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി യൂസുഫ് ഉളുവാര്‍, വര്‍ഡ് പ്രസിഡന്റ് യു.കെ ഖാദര്‍, ജന.സെക്രട്ടറി ഹുസൈന്‍ ഉളുവാര്‍, മന്‍സൂര്‍ ഗുദര്‍ എന്നിവർ സംബന്ധിച്ചു.