ഐപിഎല്‍ 2025;പഞ്ചാബ് കിംഗ്സിനെ തകർത്ത് ആർസിബി ഫൈനലിൽ
ഐപിഎല്‍ 2025ന്റെ ഫൈനലില്‍ കടന്ന് ആര്‍സിബി. ഇന്ന് ഐപിഎലിന്റെ ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെ 101 റണ്‍സിന് എറിഞ്ഞിട്ട ശേഷം ആര്‍സിബി 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു.വിരാട് കോഹ്‍ലിയെ നഷ്ടമായെങ്കിലും പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം റണ്‍സ് ആര്‍സിബി നേടിക്കഴിഞ്ഞിരുന്നു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ കൈല്‍ ജാമിസണിനെതിരെ 21 റണ്‍സ് ആര്‍സിബി ബാറ്റര്‍മാര്‍ നേടിയപ്പോള്‍ 61/1 എന്ന നിലയിലായിരുന്നു ആര്‍സിബി.
മയാംഗിനെ ആര്‍സിബിയ്ക്ക് നഷ്ടമായെങ്കിലും 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഫില്‍ സാള്‍ട്ട് ആര്‍സിബിയെ വിജയത്തിനരികെ എത്തിച്ചു.
പത്താം ഓവറില്‍ വിജയം കരസ്ഥമാക്കുമ്ബോള്‍ ആര്‍സിബിയ്ക്കായി ഫില്‍ സാള്‍ട്ട് പുറത്താകാതെ 27 പന്തില്‍ നിന്ന് 56 റണ്‍സും രജത് പടിദാര്‍ 8 പന്തില്‍ നിന്ന് 15 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.