Read Time:1 Minute, 0 Second
മംഗൽപാടി താലൂക്കാശുപത്രിയിലെ ലാബ് ടെക്നീഷ്യയെ ഉപ്പളയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ഉപ്പള: മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ
ലാബ് ടെക്നീഷ്യയായിരുന്ന യുവതിയെ ഉപ്പള റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
നീലേശ്വരം കടിഞ്ഞിമൂല സ്വദേശിനി പി. ഐശ്വര്യയാണ്(23) മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഉപ്പള റെയില്‍വേ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം കടിഞ്ഞിമുലയിലെ ജനാര്‍ദനന്‍- ശോഭ ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ്: വിപിന്‍ ഓര്‍ച്ച(ദേവന്‍ ആര്‍ട്സി. മകള്‍.ആഷ്വിപ (മൂന്നു വയസ്സ്) സഹോദരങ്ങള്‍: ആദിത്യ, അഭിരാജ്.