മുസ്ലിംലീഗ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ്:
മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റ് ടി എ മൂസ ജില്ലാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കും
മഞ്ചേശ്വരം :മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റ് ടി എ മൂസ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ 45 വർഷക്കാലത്തെ പ്രവർത്തനത്തിനിടയിൽ ഒരിക്കൽപോലും അദ്ദേഹത്തിന് പാർലമെന്ററി മോഹം ഉണ്ടായിട്ടില്ല 19 വർഷകാലം മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പദവിയിലും കഴിഞ്ഞ 8 വർഷകാലം അദ്ദേഹം മഞ്ചേശ്വരം മണ്ഡലം പ്രെസിഡന്റ്റ് ആയിരുന്നു . ഈ കാലയളവിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭാ – പാർലമെൻറ്റ് തിരഞ്ഞെടുപ്പുകളിൽ ഒക്കെ യൂ ഡി എഫ് ന് പ്രത്യേകിച്ച് മുസ്ലിം ലീഗ് വിജയിച്ച ചരിത്രം മാത്രമാണ് ഉള്ളത്. ഇതൊക്കെ മൂസ സാഹിബിന്റെ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ ആണ് വിജയിക്കാൻ കഴിഞ്ഞത് എന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
മണ്ഡലത്തിൽ നടത്തിയിട്ടുള്ള പാർട്ടി പ്രവർത്തന ഫണ്ട് -എന്റെ പാർട്ടിക്ക് എന്റെ ഹദിയ ജില്ലയിൽ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു. മഞ്ചേശ്വരം മണ്ഡലം പ്രെസിഡന്റ്റ് എന്ന നിലയില്‍ ടി എ മൂസയ്ക്ക് പ്രശംസ പിടിച്ച് പറ്റാന്‍ സാധിച്ചിട്ടുണ്ട് . ചിട്ടയായ പ്രര്‍ത്തനം കൊണ്ട് മണ്ഡലത്തിലെ പാര്‍ട്ടിയുടെയും മുന്നണിയുടെയും മികവാര്‍ന്ന പ്രവര്‍ത്തനത്തനം നടത്താന്‍ സാധിച്ചിട്ടുണ്ട് .8 വര്‍ഷം മണ്ഡലം പ്രെസിഡന്റ്റ് ആയിരുന്ന മൂസ സാഹിബ് ഫ്രബ്രവരി 22 ന് നടക്കുന്ന ജില്ലാ ഭാരവാഹി തെരഞ്ഞടുപ്പില്‍ ജില്ലാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് മണ്ഡലം നേതാക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുവാൻ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ വിജയം പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിന് പുതു ജീവൻ നൽകുമെന്ന് മണ്ഡലം നേതാക്കൾ വിലയിരുത്തി.