സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പികെ ഫിറോസ് അറസ്റ്റിൽ,അറസ്റ്റ് പുത്തരിയല്ല, പതറില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിലാണ് അറസ്റ്റ്. തിരുവനന്തപുരം പാളയത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. കേസിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫിറോസിന് ജാമ്യം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജനകീയ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ സമാധാനപരമായി കൈകാര്യം ചെയ്യാനാണ് ഫിറോസ് ശ്രമിച്ചത്. അറസ്റ്റില്‍ പതറില്ല. അറസ്റ്റ് പുത്തരിയല്ലെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞദിവസത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാളയത്ത് വച്ച് കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഫിറോസിനെതിരെ ചുമത്തിയത്. 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേസില്‍ റിമാന്‍ഡിലാണ്.