മംഗൽപാടി ഗ്രാമപഞ്ചായത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് NCP നേതാവ് മഹ്മൂദ് കൈക്കമ്പ

0 0
Read Time:3 Minute, 35 Second

മംഗൽപാടി ഗ്രാമപഞ്ചായത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് NCP നേതാവ് മഹ്മൂദ് കൈക്കമ്പ

ഉപ്പള: മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സാമ്പത്തിക തിരിമറിയും, അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിജിലൻസിൽ പരാതി നൽകി എൻ.സി.പി. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹ്മൂദ് കൈക്കമ്പ. 2022-23 കാലയളവിൽ മംഗല്പാടി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത കുടിവെള്ള വിതരണത്തിൽ അപാകതയുണ്ടെന്നും, വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് പരാതിക്കാരനായ മഹ്മൂദിന്റെ പ്രധാന ആരോപണം.
സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാമ്പത്തിക ലാഭത്തിനുവേണ്ടി കരാറുകാരന് ഏറ്റവും കുറഞ്ഞ ടെണ്ടറിനെ മറികടന്ന് കരാർ പാസ്സാക്കി കൊടുത്തത്. ജി.പി.എസ്. സംവിധാനം ഒഴിവാക്കി കരാറുകാരൻ പറഞ്ഞ അതേ മീറ്റർ റീഡിങ്ങിൽ ബില്ല് പാസാക്കി കൊടുത്ത ഈ ഉദ്യോഗസ്ഥന്റെ ചെയ്തികളിൽ പഞ്ചായത്ത് മെമ്പർമാർ അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം 2021-22 ൽ കാലയളവിൽ കുബണൂരിലെ മാലിന്യ പ്ലാന്റിൽ നിന്നും കെട്ടി കിടക്കുന്ന മാലിന്യങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി കരാറുകാരന് പണം ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു എന്നതും ഗുരുതരമായ ആരോപണമാണ്. ഉദ്യോഗസ്ഥരുടെ ഈ നാണംകെട്ട പ്രവർത്തി കാരണമാണ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിറിന് പോലും രാജിവച്ചു ഒഴിയേണ്ട സാഹചര്യം ഉണ്ടായത്. ഈ ഉദ്യോഗസ്ഥന്റെ ചെയ്തികൾ കാരണം ജനപ്രതിനിധികൾ പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കിയതിന്റെ മുഖ്യസൂത്രധാരൻ ഈ അസിസ്റ്റന്റ് സെക്രട്ടറിയാണെന്നും, താൻ എന്തു ചെയ്താലും മംഗൽപാടിക്കാർക്ക് തന്റെ ചെറുവിരൽ അനക്കാൻ പോലും കഴിയില്ലെന്ന് ഗീർവാണം മുഴക്കിയ ഉദ്യോഗസ്ഥനെ രായ്ക്ക് രാമാനം പാലക്കാടേക്ക് സ്ഥലം മാറ്റിയത് ഈ ഉദ്യോഗസ്ഥന് നാട്ടുകാർ നൽകിയ പാരിതോഷികമാണ് ഇയാൾ ഓർക്കുന്നത് നല്ലതാണ്. പഞ്ചായത്തിന്റെ പ്രതിച്ഛായ പോലും നഷ്ടപ്പെടുത്തി ജനങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും വിജിലൻസിൽ നൽകിയ പരാതിയിൽ മഹമൂദ് കൈക്കമ്പ ആവശ്യപ്പെട്ടു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!