സമസ്ത : ആദ്ധ്യാത്മിക വിജയത്തിലേക്കുള്ള യഥാർത്ഥ പാത ; സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ

0 0
Read Time:3 Minute, 13 Second

സമസ്ത : ആദ്ധ്യാത്മിക വിജയത്തിലേക്കുള്ള യഥാർത്ഥ പാത ; സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ

ഇസ്‌ലാമിക സമൂഹത്തിൽ ഉയർന്നുവരുന്ന വികല വാദങ്ങളെ പ്രതിരോധിച്ചു പാരമ്പര്യത്തിലൂടെ കൈമാറിവന്ന സത്യമതത്തിന്റെ യഥാർത്ഥ സത്വത്തെ ഉയർത്തിക്കാട്ടി ഉമ്മത്തിന്റെ വിശ്വാസത്തെ സംരക്ഷിച്ചു വിജയത്തിലേക്കുള്ള വഴിയൊരുക്കുന്ന ദൗത്യമാണ് ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത നിർഹിച്ചിട്ടുള്ളതെന്നും വഴിതെറ്റാൻ സാധ്യതകളേറെയുള്ള ലിബറൽ അധാർമ്മികതയും യുക്തിവാദങ്ങളും അധികരിച്ചു വരുന്ന പുതിയ കാലത്ത് യുവജനതയെ പ്രസ്ഥാനവുമായി ചേർത്തു നിർത്തി നന്മയിലേക്കുള്ള പ്രബോധനത്തിന്റെ വാതായനങ്ങൾ തുറക്കാനുള്ള പരിശ്രമത്തിന്റെ ഉത്തരവാദിത്വമാണ് സംഘടനാ പ്രവത്തകർ ഏറ്റെടുക്കേണ്ടതെന്നും ദുബൈ സുന്നി സെന്റർ ഉപാധ്യക്ഷൻ അസ്സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽബുഖാരി ഉദ്യാവരം ആഹ്വാനം ചെയ്തു. ദുബൈ എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം മേഖല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023- 24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. സിദ്ദിഖ് ഫൈസി, ഫർസീദ് പൂക്കട്ട, സലീം പൊസോട്ട് എന്നിവർ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ഖജാഞ്ചിയായും സയ്യിദ് ഷുഹൈബ് തങ്ങൾ ഉദ്യാവർ, യൂസഫ് അംഗഡിമുഗർ, ശിഹാബ് യു.എം, അബൂബക്കർ മാള്ളം, ബദ്‌റുദ്ധീൻ മൊഗ്രാൽ എന്നിവർ വൈസ് പ്രസിഡന്റുമാരായും സിറാജ് ചേറാൽ, യാക്കൂബ് അരിമല, അസ്‌കർ മുഗു, നവാസ് മൂടംബൈൽ, ഇബ്രാഹിം ബന്ദിയോട് എന്നിവർ സെക്രട്ടറിമാരായും സഹീർ മൊഗ്രാൽ ഓർ. സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് നിലവിൽവന്നത്.
സിദ്ദിഖ് ഫൈസി ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ ഖാദർ അസ് അദി, സിദ്ധീഖ് കനിയടുക്കം, ഷാഫി അസ് അദി, യാക്കൂബ് മൗലവി, അയൂബ് ഉറുമി, താഹിർ മുഗു, മഹമൂദ് ഹാജി, സിദ്ദിഖ് സി.എ, ഇബ്രാഹിം ബേരികെ, ശരീഫ് പൊന്നങ്കളം, സൈഫുദ്ധീൻ മൊഗ്രാൽ, അബ്ദു പൈവളികെ, അഷ്‌റഫ് പി.പി, അസീസ് ബള്ളൂർ, ജംഷീദ് അടുക്കം, സലാം പാടുലടക്കം തുടങ്ങി പ്രമുഖർ ആശംസകൾ നേർന്നു പ്രസംഗിച്ചു. റഫീഖ് എതിർത്തോട് തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. ബദ്‌റുദ്ധീൻ സ്വാഗതവും സഹീർ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!