എം.പി.എൽ 2023 ട്രോഫി അനാച്ഛാദനം ചെയ്തു
ദുബൈ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ജനുവരി 29ന് സംഘടിപ്പിക്കുന്ന മംഗൽപാടി പ്രീമിയർ ലീഗ് 2023 (ക്രിക്കറ്റ്) ട്രോഫി പ്രമുഖ വ്യവസായി അസീസ് അയ്യൂർ അനാച്ഛാദനം ചെയ്തു. അബ്ദു ഉപ്പള മുഖ്യാതിഥിയായിരുന്നു.
മംഗൽപാടി പഞ്ചായത്ത് പരിധിയിലെ മുൻകൂട്ടി രജിസ്റ്റർ ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളെ ലേലം വിളിയിലൂടെ തിരഞ്ഞെടുത്താണ് ടീമുകൾ രൂപീകരിച്ചിരിക്കുന്നത്.
ഷാർജയിലെ എസ് ഇ എസ് ഓവൽ ഗ്രൗണ്ടിൽ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് ക്രിക്കറ്റ് പ്രീമിയർ ലീഗ് നടക്കുക. പഞ്ചായത്ത് പരിധിയിലെ എസ് എസ് സി പഞ്ചം, ഫാസ്ക് യൂജി പച്ചിലംപാറ, ബി എസ് സി ബപ്പായിതൊട്ടി, കിങ്‌സ് ഒളയം എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും ബ്രദർസ് മണിമുണ്ട, ടൈമെക്‌സ് പാച്ചാണി, ബി എഫ് സി ബൈദല, സിറിയൻസ് എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലുമായി മാറ്റുരക്കും.
ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ, സുബൈർ കുബണൂർ, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക എന്നിവരും പഞ്ചായത്ത് കമ്മിറ്റിയുടെയും എം പി എല്ലിന്റെയും ഭാരവാഹികളായ ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഫാറൂഖ് അമാനത്, ഇദ്രിസ് അയ്യൂർ, അൻവർ മുട്ടം, ഷാഫി പഞ്ചം, ഇഖ്ബാൽ മണിമുണ്ട, സജ്ജാദ്, അസ്ഫാൻ തുടങ്ങിയവർ സംബന്ധിച്ചു.
എം.പി.എൽ 2023 ട്രോഫി അനാച്ഛാദനം ചെയ്തു
Read Time:2 Minute, 5 Second