രാഖി സാവന്ത് ഇനി ഫാത്തിമ; മൈസൂർ സ്വദേശിയുമായുളള വിവാഹ സര്‍ട്ടിഫിക്കറ്റും ചിത്രങ്ങളും പുറത്ത്

0 0
Read Time:3 Minute, 30 Second

രാഖി സാവന്ത് ഇനി ഫാത്തിമ; മൈസൂർ സ്വദേശിയുമായുളള വിവാഹ സര്‍ട്ടിഫിക്കറ്റും ചിത്രങ്ങളും പുറത്ത്

നടിയും നര്‍ത്തകിയുമായ രാഖി സാവന്തും ആദില്‍ ഖാന്‍ ദുറാനിയുമാളുളള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്. വിവാഹത്തിനു ശേഷം രാഖി പേര് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. അതില്‍ രാഖി സാവന്ത് ഫാത്തിമ എന്നാണ് പേര് നല്‍കിയിരുന്നത്. ആദിലിന്റെ കുടംബത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറാന്‍ തയ്യാറാണെന്ന് രാഖി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


ബിഗ് ബോസ് താരമായ രാഖിയുടെ പ്രണയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഒരു പ്രവാസിയുമായുളള രാഖിയുടെ ആദ്യ വിവാഹം നടക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വിവാഹമോചന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് രാഖിയും ആദിലും രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും രേഖകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ദേശീയ മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു.

മൈസൂര്‍ സ്വദേശിയായ ആദിലും രാഖിയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ‘ എന്റെ പ്രണയം, എന്റെ ജീവിതം’ എന്ന കുറിപ്പോടെ ആദിലിനൊപ്പമുളള വീഡിയോ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മാത്രവുമല്ല ഒരു പുരസ്‌കാര ദാന ചടങ്ങില്‍ വെച്ച് രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും ആരാധകര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

43 കാരിയായ രാഖിയെക്കാള്‍ ആറു വയസ് ഇളയതാണ് ആദില്‍. അര്‍ജുന്‍ കപൂര്‍- മലൈക അറോറ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് പ്രണയം പോലെയാണ് തങ്ങളുടെ ബന്ധമെന്ന് ആദില്‍ പറഞ്ഞിരുന്നതായും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഖി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് എനിക്ക് പേടിയുണ്ട്. എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമാകുമെന്ന് തോന്നുന്നില്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എന്നെ ആരും അതിന് ഇതുവരെ നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ടെന്നും അഭിമുഖത്തില്‍ രാഖി പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!