ദേശീയ റോഡ് സുരക്ഷാചരണം: കുമ്പള ടൗണിൽ ചിത്രപ്രദർശനം നടത്തി
കുമ്പള: സമൂഹമധ്യേ മനുഷ്യ ജീവ സുരക്ഷയെ കുറിച്ചു അവബോധമുണ്ടാകുന്നതിൽ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും വർത്തമാനകാല സാഹചര്യത്തിൽ സമൂഹത്തിൽ വലിയ ഉത്തരവാദിത്വം നിറ വേറ്റാനുണ്ടെന്നും കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ് കർള അഭിപ്രായപെട്ടു. ദേശീയ റോഡ് സുരക്ഷ വാരാജാരണത്തിന്റെ ഭാഗമായി തലപ്പാടി മുതൽ ചെങ്കളവരെ ദേശീയ പാത നിർമാണം ഏറ്റെടുത്തടെ നിർമാണ കരാർ കമ്പനിയായ ഊരാലുങ്കൽ ലേബർ സൊസൈറ്റിയും ദേശിയ ഹൈവേ വികസന അതോററ്റിയും സംയുക്തമായി കുമ്പള ടൗണിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കായായിരുന്നു അദ്ദേഹം. അശ്രദ്ധയോടെ യുള്ള വാഹനമോടിക്കുന്നത് മൂലം നിരവതി ആളുകളുടെ ജീവനുകളാണ് ദിനം പ്രതി റോഡുകളിൽ പൊലിഞ്ഞു പോയി കൊണ്ടിരിക്കുന്നത്. ഈ ദുരന്തം മെന്നേനെയുള്ള ദുരയവസ്ഥയ്ക് മാറ്റം വരാൻ ഇത്തരം ഉൽബോധനങ്ങൾ ഏറെ പ്രശസ്ഥവും മാതൃകപരവു മാണെന്നും അഷ്‌റഫ് കർള പറഞ്ഞു.
ചടങ്ങിൽ യു.എൽ.സി.സി സിനിയർ പ്രോജക്ട് മാനേജർ എം നാരായണൻ അദ്ധ്യക്ഷത വഹിച്ചു.കൺസേഷൻ മാനേജർ സെന്ത്ൽ കുമാർ. പ്രോജക്ട് എജിനിയർ ദയാനന്ത. സാമൂഹിക പ്രവർത്തകരായ എ കെ ആരിഫ് കെ വി യുസഫ്.ഗഫൂർ ഏരിയാൽ തുടങ്ങിയവർ സംസാരിച്ചു. പ്രോജക്ട് എൻജിനീയർ ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.