മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവം; നവംബർ 22 മുതൽ 25വരെ മിയാപദവിൽ
കുമ്പള: മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവം നവം. 22 മുതൽ 25 വരെ മിയാപദവിൽ നടക്കുമെന്ന് ബന്ധപ്പെട്ട സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
22 ന് സ്റ്റേജിതര പരിപാടികളും 23 മുതൽ 25 വരെ സ്റ്റേജ് പരിപാടികളും നടക്കും. സമയബന്ധിതമായിരിക്കും പരിപാടികൾ. 23 ന് രാവിലെ മഞ്ചേശ്വരം എം എൽ എ എ കെ എം.അഷ്റഫ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 25 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമീന ടീച്ചർ ഉദ്ഘാടനം ചെയ്യും.
പതിനായിരത്തോളം ആളുകൾ സംബന്ധിക്കുമെന്ന് കരുതുന്ന പരിപാടിയിൽ മുഴുവൻ ആളുകൾക്കും ഭക്ഷണം ഒരുക്കും. പരിപാടിയെ മിയാപദവിന്റെ ഉത്സവമാക്കി മാറ്റാൻ വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഘാടക സമിതി െയർമാനും മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ. ഷെട്ടി, മഞ്ചേശ്വരം എ.ഇ.ഒ. ദിനേശ വി, ജന. കൺ. ശിവശങ്കര ബി, ജോ. കൺ. ഡി.എസ്. അരവിന്ദാക്ഷ ഭണ്ഡാരി, പബ്ലിസിറ്റി കൺവീനർ ഹരീഷ് സുലേയ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.