താജുല്‍ ഉലമ,നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച നവംബര്‍ 18 ,19,20 തീയ്യതികളില്‍ ഉളുവാറില്‍
കുമ്പള ▪️സമസ്തയുടെ പ്രസിഡന്റുമാരായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കേരള മുസ്ലിം ജമാഅത്ത് ,എസ്.വൈ.എസ് ,എസ്.എസ് .എഫ് ഉളുവാര്‍ യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ച നവംബര്‍ 18 ,19,20 തീയതികളില്‍ ഉളുവാറില്‍ നടക്കും.
പതാക ഉയര്‍ത്തല്‍ ,മഹ്ളറത്തുല്‍ ബദ്രിയ്യ ഉദ്ഘാടന സംഗമം,മത പ്രഭാഷണം, അനുസ്മരണ സദസ്സ് , ലഹരി വിരുദ്ധ പ്രതിജ്ഞ,ബുര്‍ദ & നഹ്ത് ആലാപനം, സമാപന സമ്മേളനം, ആത്മീയ പ്രഭാഷണം, പ്രാര്‍ത്ഥന മജ്ലിസ്, അന്നദാനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 18ന് 4 മണിക്ക് എസ്.വൈ.എസ് അബുദാബി -കാസര്‍കോട് ജില്ലാ സെക്രട്ടറി സിദ്ധീഖ് ഹാജി പതാക ഉയര്‍ത്തും.തുടര്‍ന്ന് മഹ്ളറത്തുല്‍ ബദ്രിയ്യ നടക്കും .രാത്രി 8 മണിക്ക് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും .മുസ്തഫ സഖാഫി തെന്നല മുഹ്യുദ്ദീന്‍ മാല പാടിപ്പറയും.19ന് രാത്രി 8മണിക്ക് സയ്യിദ് അഹ്‌മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വ നല്‍കും.അബ്ദുല്‍ ഹമീദ് ഫൈസി കില്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.20 ന് രാത്രി നടക്കുന്ന അനുസ്മരണ ആത്മീയ സമ്മേളനത്തോടെ പരിപാടികള്‍ സമാപിക്കും.മഗ്രിബ് നിസ്‌കാരാന്തരം നടക്കുന്ന ദുആ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറ നേതൃത്വ നല്‍കും.തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി ഉത്ഘാടനം ചെയ്യും.മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും .സയ്യിദ് ആറ്റക്കോയ തങ്ങള്‍ മാണിമൂല ,സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ കുമ്പോല്‍ ,വാര്‍ഡ് മെമ്പര്‍ യൂസുഫ് ഉളുവാര്‍ ,സുലൈമാന്‍ കരിവെള്ളൂര്‍ ,വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി ,അബ്ദുല്‍ കാദിര്‍ സഖാഫി കാട്ടിപ്പാറ,അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍,പി.ബി ബശീര്‍ പുളിക്കൂര്‍ ,മുഹമ്മദ് സഖാഫി പാത്തൂര്‍ ,അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട ,ഷാഫി സഅദി ഷിറിയ കുന്നില്‍ , ഇബ്രാഹിം സഖാഫി കര്‍ണൂര്‍ ,അഷ്റഫ് സഅദി ആരിക്കാടി, മുഹമ്മദലി അഹ്സനി,ഹനീഫ് സഅദി കുമ്പോല്‍ തുടങ്ങിയ ജില്ലാ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
8.30 മുതല്‍ നടക്കുന്ന ഗ്രാന്‍ഡ് ബുര്‍ദ മജ്ലിസിന് സയ്യിദ് മുല്ലക്കോയ തങ്ങള്‍ കണ്ണവം ,നിസാര്‍ ഖുത്വുബി അല്‍ ഹാദി മടവൂര്‍,റഹൂഫ് അസ്ഹരി ആക്കോട് ,മുഈനുദ്ദീന്‍ ബാംഗ്ലൂര്‍ ,സല്‍മാന്‍ അലി കണ്ണൂര്‍ ,ഷംനാദ് ചാലിയം ,ഹിഷാം കൂത്തുപറമ്പ് തൂങ്ങിയവര്‍ നേതൃത്വ നല്‍കും.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും .
ഉളുവാര്‍ താജുല്‍ ഉലമ സൗധത്തിന്റെ പ്രവര്‍ത്തനം 10 വര്‍ഷത്തിലേക്ക് കടക്കുകയാണ്.നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട് .3 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സാധു കുടുംബത്തിന് വീട് വെച്ച് നല്‍കിയിട്ടുണ്ട്.ലക്ഷകണക്കിന് രൂപയുടെ കല്യാണ സഹായവും ,സാധു സംരക്ഷണ നിധിയും ഇതിനകം കൈ മാറിയിട്ടുണ്ട്
സിദ്ധീഖ് ഹാജി യു.കെ(SYS അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി)
അഷ്റഫ് സഖാഫി ഉളുവാര്‍ (സ്വാഗത സംഘം ചെയര്‍മാന്‍)
മുഹമ്മദ് കുഞ്ഞി ഉളുവാര്‍ (സ്വാഗത സംഘം കോര്‍ഡിനേറ്റര്‍)
യൂസുഫ് യു.കെ (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍)
മുഹമ്മദ് എ.സി ((സ്വാഗത സംഘം വൈ ചെയര്‍മാന്‍)
ഇബ്രാഹിം കടവ് (കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി)
എന്നിവര്‍ പത്ര സമ്മേളനത്തിന്‍ സംബന്ധിച്ചു