ഫ്ലാറ്റിലെ മലിനജലം കിണറിൽ ഒഴുക്കി വിട്ട്  കുടിവെള്ളം മുട്ടിക്കുന്നു;പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത്‌ ഇടപെട്ടില്ലെങ്കിൽ മരണം വരെ സമരം ചെയ്യാനൊരുങ്ങി മഹ്മൂദ് കൈക്കമ്പ

ഫ്ലാറ്റിലെ മലിനജലം കിണറിൽ ഒഴുക്കി വിട്ട് കുടിവെള്ളം മുട്ടിക്കുന്നു;പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത്‌ ഇടപെട്ടില്ലെങ്കിൽ മരണം വരെ സമരം ചെയ്യാനൊരുങ്ങി മഹ്മൂദ് കൈക്കമ്പ

0 0
Read Time:2 Minute, 27 Second

ഉപ്പള: കൈകമ്പയിലെ കെജിൻ അപാർട്മെന്റിൽ നിന്നും രാത്രിയിൽ പൈപ്പ് വഴി ഒഴുക്കി വിടുന്നു കക്കൂസ് മാലിന്യം ഒരു കുടുംബത്തെ ദുരിതത്തിലാഴ്ത്തി എട്ട് വർഷം കഴിഞ്ഞിട്ടും മംഗൽപാടി പഞ്ചായത്ത്‌ തിരിഞ്ഞു നോക്കാത്തതിൽ വ്യാപക പ്രതിഷേധം.
ഈ അപാർട്മെന്റിൽ മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അനതികൃതമായി പണിത ഈ ഫ്ലാറ്റ് സമുച്ചയത്തിന് നമ്പർ അനുവദിച്ചു കൊടുത്തു സഹായിച്ചു എന്നതാണ് പഞ്ചായത്ത്‌ നേരിടുന്ന വിമർശനം.
കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് മൂലം കിണറിലെ വെള്ളത്തിന്റെ നിറ വിത്യാസവും, അസഹനീയമായ ദുർഗന്ധവും പരിസര പ്രദേശം പകർച്ചവ്യാധികളിൽ അമരുമെന്ന് ആരോഗ്യ വിഭാഗവും മുന്നറിയിപ്പ് നൽകുന്നു.അപാർട്മെന്റിന്റെ കാർ പാർക്കിങ്ങിൽ ഇവരുടെ ഉപയോഗ്യശൂന്യമായ കിണറ്റിലേക്കാണ് മലിനജലം ഒഴുക്കി വിടുന്നത്. ഇത് തൊട്ടടുത്തുള്ള മെഹ്മൂദിന്റെ കിണറ്റിൽ ഉറവകളായി എത്തുന്നു. ഇക്കാര്യം പൊല്യൂഷ്യൻ കണ്ട്രോൾ ബോർഡ്‌, ആരോഗ്യ വിഭാഗം, പഞ്ചായത്ത്‌ അധികാരികൾക്ക് ഫോട്ടോ, വീഡിയോ സഹിതം കാണിച്ചു കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഈ പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ മരണം വരെ സമരം ചെയ്യുമെന്ന് മെഹ്മൂദ് കൈകമ്പ മുന്നറിയിപ്പ് നൽകി.
ഇത് സംബന്ധിച്ച് സൂചനാ സമരമെന്ന നിലയിൽ ഫ്ലാറ്റിന് മുന്നിൽ ഏകദിന നിരാഹാര സത്യാഗ്രഹം ആരംഭിക്കും. പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത്‌ മുൻകൈ എടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും, അധികാരികൾ കണ്ണ് തുറക്കുന്നത് വരെ സമര രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!