സമസ്ത കേന്ദ്ര മുശാവറ അംഗവും,മംഗളൂരു-കീഴൂർ ഖാസിയുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി നിര്യാതനായി

സമസ്ത കേന്ദ്ര മുശാവറ അംഗവും,മംഗളൂരു-കീഴൂർ ഖാസിയുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി നിര്യാതനായി

0 0
Read Time:1 Minute, 42 Second

സമസ്ത കേന്ദ്ര മുശാവറ അംഗവും,മംഗളൂരു-കീഴൂർ ഖാസിയുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി നിര്യാതനായി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രമുഖ നേതാവും സമസ്ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡൻ്റുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി (85) അന്തരിച്ചു. മംഗ്ളൂരു-കീഴൂർ സംയുക്ത ഖാസിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം അവിടെ വെച്ചാണ് സംഭവിച്ചത്.
ദീർഘകാലമായി സമസ്തയുടെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന ത്വാഖ അഹ്‌മദ് മൗലവി, കാസർകോട് ജില്ലയിലെ മതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗമെന്ന നിലയിലും ജില്ലാ പ്രസിഡൻ്റെന്ന നിലയിലും സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം ശക്തമായ നേതൃത്വം നൽകി. മംഗ്ളൂരു-കീഴൂർ സംയുക്ത ഖാസിയായി പ്രവർത്തിച്ച കാലയളവിൽ മതപരവും സാമൂഹികവുമായ ഒട്ടേറെ വിഷയങ്ങളിൽ ജനങ്ങൾക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!