Read Time:1 Minute, 12 Second
അപകടം പതിവാകുന്നു;നിർത്തലാക്കിയ കുമ്പള ടോൾ ഗേറ്റിലെ ഹമ്പും ഡിവൈഡറുകളും നീക്കം ചെയ്യണമെന്ന് ആവശ്യം

കുമ്പള: ടോൾഗേറ്റ് നിർത്തലാക്കിയിട്ട് മാസങ്ങളായിട്ടും വിവാദമായ കുമ്പള ടോൾ ഗേറ്റിന് വേണ്ടി നിർമ്മിച്ച ഹമ്പും ഡിവൈഡറും നീക്കം ചെയ്യാതെ കിടക്കുകയാണ്.
ടോൾ നിർത്തലാക്കിയിട്ടും ഹമ്പ് മാറ്റാത്തത് നിരവധി വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അനധികൃതമായി നിർമ്മിച്ച ടോൾഗേറ്റിലെ പിരിവ് എകെഎം അഷ്റഫ് എം.എൽ.എ യുടെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ നിരന്തര ഇടപെടലുകളും സമരങ്ങളും കൊണ്ടാണ് നിർത്തലാക്കിയത്.
ഡിവൈഡറുകളും ഹമ്പുകളും നീക്കം ചെയ്യാത്തത് നിരവധി വാഹനാപകടങ്ങൾ ഉണ്ടാകാൻ ഇടയായിട്ടുണ്ട്.
ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.


