മുംബൈ: മഹാരാഷ്ട്രയിലെ കേസുകള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്ക് സംസ്ഥാന സര്‍ക്കാര്‍. കേസുകളുടെ അന്വേഷണത്തിന് നല്‍കിയിരുന്ന അനുമതിയാണ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചത്. ടിആര്‍പി കുംഭകോണ കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഈ നടപടി. സി.ബി.ഐയ്ക്ക് ഇനി മുതല്‍ ഓരോ കേസിലും പ്രതേ്യകം അനുമതി തേടിയശേഷം മാത്രമേ അന്വേഷിക്കാന്‍ കഴിയൂ.
ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബിഷ്‌മെന്റ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതില്‍ അനുമതി സര്‍ക്കാര്‍ ഉത്തരവിലൂടെ പിന്‍വലിക്കുകയാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്‌വാദ് ഉത്തരവില്‍ പറയുന്നു.
ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇക്കാര്യം ഇന്ന് മാധ്യമങ്ങളെ അറിയിച്ചേക്കും.
ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ടിആര്‍പി കുംഭകോണ കേസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്നീട് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.
അതേസമയം, പുതിയ ഉത്തരവ് നിലവിലെ കേസുകളെ ബാധിക്കില്ലെന്നാണ് സൂചന. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം, ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത ടിആര്‍പി കേസ് എന്നിവയെ ബാധിച്ചേക്കില്ല.
സുശാന്ത് സിംഗ് കേസ് മുംബൈ പോലീസ് ആണ് ആദ്യം അന്വേഷിച്ചിരുന്നത്. എന്നാല്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് കേസ് പിന്നീട് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.
റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ചാനലുകള്‍ ടിആര്‍പി വര്‍ധിപ്പിച്ച് കാണിക്കാന്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്.