പി ബി അബ്ദുൽ റസാഖ് അനുസ്മരണം നാളെ; യഹ്‌യ തളങ്കര ഉൽഘടനവും പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണവും നടത്തും

പി ബി അബ്ദുൽ റസാഖ് അനുസ്മരണം നാളെ; യഹ്‌യ തളങ്കര ഉൽഘടനവും പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണവും നടത്തും

1 0
Read Time:2 Minute, 1 Second

ദുബൈ: മഞ്ചേശ്വരം നിയമസഭാ മണ്ഡലം മുൻ എം എൽ എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖ് അവർകളുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം നാളെ (ഒക്ടോബർ 23ന്) ഉച്ചയ്ക്ക് 2 മണിക് സൂം ആപ്പിൽ വെച്ചു നടക്കും.
അനുസ്മരണ സംഗമത്തോടനുബന്ധിച്ച് ഗാന രചനാ മത്സരവും ലേഖന മത്സരവും സംഘടിപ്പിക്കുമെന്ന് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ അറിയിച്ചു.

യഹ്‌യ തളങ്കര ഉൽഘടനവും പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണവും നടത്തും. എംസി കമറുദ്ദിൻ എം എൽ എ, ഇബ്രാഹിം എളേറ്റിൽ, അഡ്വ: സാജിദ്, ഹംസ തൊട്ടി, ഹുസ്സൈനാർ ഹാജി എടച്ചാകൈ, അഡ്വ: ഇബ്രാഹിം ഖലീൽ, എം എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെർക്കള, ടി എ മൂസ, എം അബ്ബാസ്, അഷ്‌റഫ് കർള, എ കെ എം അഷ്‌റഫ്, പിബി ഷഫീഖ്, എ കെ ആരിഫ്, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, റാഫി പള്ളിപ്പുറം, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

യോഗത്തിൽ പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉത്ഘാടനം ചെയ്തു. മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, ഇബ്രാഹിം ബേരികെ, മൻസൂർ മർത്യ, സുബൈർ കുബണൂർ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, അലി സാഗ്, മുനീർ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള എന്നിവർ പ്രസംഗിച്ചു. ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും സൈഫുദ്ദീൻ മൊഗ്രാൽ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!