ദുബായ്: ബോളിവുഡ് താരവും ഐ പി എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരില്‍ ഒരാളുമായ പ്രീതി സിന്റ ഇതുവരെ നടത്തിയത് ഇരുപത് കൊവിഡ് ടെസ്റ്റുകള്‍. കഴിഞ്ഞദിവസം സ്രവപരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തക തന്റെ മൂക്കില്‍ നിന്ന് സാമ്ബിള്‍ എടുക്കുന്ന വീഡിയോ പോസ്റ്റുചെയ്തുകൊണ്ട് പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇത്രയധികം ടെസ്റ്റുകള്‍ നടത്തിയതിനാല്‍ ‘കൊവിഡ് ടെസ്റ്റ് റാണി’ എന്നാണ് പ്രീതി സ്വയം വിശേഷിപ്പിക്കുന്നത്.
ഒരു സംഭവം എന്നനിലയിലാണ് താരം വീഡിയോ പോസ്റ്റുചെയ്തതെങ്കിലും ഇതിനെതിരെ ആരാധകര്‍ ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രീതിയുടെ മൂക്കില്‍നിന്ന് ആരോഗ്യപ്രവര്‍ത്തക സാമ്ബിള്‍ എടുക്കുന്ന രീതി ശരിയല്ലെന്നും ടെസ്റ്റ് നടത്താന്‍ സാമ്ബിള്‍ ശേഖരിക്കുന്നത് ഇങ്ങനെയല്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
വിമര്‍ശിച്ചുകൊണ്ടുളള നിരവധി കമന്റുകള്‍ വരുന്നുന്നുണ്ടെങ്കിലും താരം അതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല.
ഐ പി എല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന സ്വന്തം ടീമിനൊപ്പം ദുബായിലാണ് നടി ഇപ്പോള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടീം അംഗങ്ങള്‍ക്കും ഒപ്പമുളളവര്‍ക്കും കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തുക, പുറത്തുനിന്നുളളവരുമായി സമ്ബര്‍ക്കം ഉണ്ടാവരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ബയോ ബബിള്‍ നിബന്ധനകള്‍ ടീം അംഗങ്ങളും ഒപ്പമുളളവരും കൃത്യമായി പാലിച്ചേ മതിയാവൂ. ഈ നിര്‍ദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് താരം ഇത്രയധികം കൊവിഡ് പരിശോധനകള്‍ക്ക് വിധേയയായത്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
https://www.instagram.com/p/CGj6FGVh_Fa/?utm_source=ig_web_copy_link