Read Time:1 Minute, 15 Second
ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ചികിത്സാ ധനസഹായം കൈമാറി
ദുബൈ: ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ 50,000 രൂപ ചികിൽസാ ധന സഹായം ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ട്രഷറർ ഇബ്രാഹിം ബേരികെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ് സാഹിബിന് കൈമാറി. എ കെ എം അഷ്‌റഫ് എം എൽ എ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെ, ദുബായ് കെ എം സി സി മുൻ സംസ്ഥാന സെക്രട്ടറി ഹനീഫ് കൽമാട്ട, ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് ഉപദേശക സമിതി അംഗം മഹ്മൂദ് അട്ക്ക, മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട്, മുസ്ലിം ലീഗിന്റെയും, കെഎംസിസിയുടെയും നേതാക്കളും സംബന്ധിച്ചു.