കാസറഗോഡ് എത്തിച്ച വോട്ടിംഗ് മെഷീനിൽ ക്രമക്കേട്; വോട്ടിങ് മെഷീൻ പരിശോധനയില്‍ താമരക്ക് വോട്ട് വീഴുന്നതായി കണ്ടെത്തി

2 0
Read Time:2 Minute, 54 Second

കാസറഗോഡ് എത്തിച്ച വോട്ടിംഗ് മെഷീനിൽ ക്രമക്കേട്; വോട്ടിങ് മെഷീൻ പരിശോധനയില്‍ താമരക്ക് വോട്ട് വീഴുന്നതായി കണ്ടെത്തി

കാസർകോട്: ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയില്‍ താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന പ്രതിഭാസം.
താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ ഒരു വോട്ട് താമരക്ക് ലഭിക്കുന്നു.

കാസർകോട് ഗവ. കോളജില്‍ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് ഈ പരാതി ഉയർന്നത്.
പട്ടികയില്‍ ആദ്യ സ്ഥാനാർഥിയാതുകൊണ്ടാണ് ഒരു വോട്ട് ചെയ്യുമ്ബോള്‍ ആദ്യത്തെ സ്ഥാനാർഥിക്ക് ഒരു വോട്ട് വീഴുന്നതെന്നും ആദ്യത്തേത് മറ്റേതെങ്കിലും സ്ഥാനാർഥിയാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും എന്നും പരിശോധകർ പറഞ്ഞു. എണ്ണാനുള്ളതല്ല എന്ന് വിവിപാറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഗൗരവമുള്ളതല്ല എന്നും പറയുന്നു.

അതേസമയം, വിവിപാറ്റ് എണ്ണേണ്ടിവരുമ്ബോള്‍ വോട്ട് തങ്ങളുടേതാണ് എന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് പരാതിക്കാർ പറയുന്നു. ഇത് കൗണ്ടിങ് കേന്ദ്രങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.
ഈ പ്രശ്നം പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതിനിധി നാസർ ചെർക്കളം വരണാധികാരിക്ക് പരാതി നല്‍കി. 228 മെഷീനുകളാണുള്ളത്. ഒരു റൗണ്ടില്‍ 20 മെഷീനുകളാണ് എണ്ണുക. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ നാല് മെഷീനുകളില്‍ പരാതി ഉയർന്നു. ആകെ മെഷീനുകളില്‍ അഞ്ച് ശതമാനത്തിന് മുകളില്‍ പരാതികളുണ്ടായാല്‍ മുഴുവൻ മെഷീനുകളും മാറ്റണം എന്ന് ആവശ്യപ്പെടാം.

Happy
Happy
20 %
Sad
Sad
20 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
30 %
Surprise
Surprise
20 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!