അനന്തപുരം വ്യവസായ പാർക്കിലെ ദുർഗന്ധം; ആക്ഷൻ കമ്മിറ്റിയുടെ മാർച്ചും ധർണയും 8ന്

അനന്തപുരം വ്യവസായ പാർക്കിലെ ദുർഗന്ധം; ആക്ഷൻ കമ്മിറ്റിയുടെ മാർച്ചും ധർണയും 8ന്

0 0
Read Time:1 Minute, 43 Second

അനന്തപുരം വ്യവസായ പാർക്കിലെ ദുർഗന്ധം;
ആക്ഷൻ കമ്മിറ്റിയുടെ മാർച്ചും ധർണയും 8ന്


കുമ്പള: കുമ്പള അനന്തപുരം വ്യവസായ പാർക്കിലെ ഫാക്ടറികളിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഇല്ലാതാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര ഇടപെടൽനടത്തണമെന്നും,മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വ്യവസായ ശാലകൾ അടച്ച് പൂട്ടണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പുതുതായി ആരംഭിക്കാനിരിക്കുന്ന വ്യവസായ ശാലകൾക്ക് അനുമതി നൽകരുതെന്നും, ഓവുചാലുകൾ ഇല്ലാത്തതിനാൽ മലിന ജലം ഒഴുകി കുടിവെള്ള ത്രോതസുകൾ മലിനമാകുന്നതായും കുറ്റപ്പെടുത്തി.
വ്യവസായത്തിൻ്റെ പേരിൽ പ്രദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് മണ്ണ് കടത്തിക്കൊണ്ടു പോകുന്നത് തടയണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 8ന് വ്യവസായ പാർക്കിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ ശരീഫ്, കൺവീനർ സുനിൽ കുമാർ, വൈസ് ചെയർമാൻ എ.കെ അഷ്റഫ്, നാസർ കെ.എം, ജനാർദന പൂജാരി സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!