ബന്തിയോട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സൗജന്യ ഓർത്തോ ക്യാമ്പ് സംഘടിപ്പിച്ചു; എകെഎം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ബന്തിയോട് : ബന്തിയോട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലും യേനെപ്പോയ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
എകെഎം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു ഡോ.ജാസ്സിം ഉസ്മാൻ സ്വാഗതം പറഞ്ഞു.
ബന്തിയോട് അട്ക്ക റോഡിലുള്ള ബന്തിയോട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ (BSH) വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോൾഡൻ റഹ്മാൻ മുഖ്യാഥിതിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മർ അപ്പോളൊ, വാർഡ് മെമ്പർമാരായ ഫാത്തിമത്ത് സുഹറ,സയീദ് ഒളയം,അശോകൻ കോടിബയൽ, മുൻ പ്രസിഡണ്ട് ഷാഹുൽ ഹമീദ് ,കോൺഗ്രസ്സ് നേതാവ് ഫാറൂഖ് ഷിറിയ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്തുത ക്യാമ്പിൽ നിരവധിയാളുകൾ എത്തിയിരുന്നു.
യെൻ ആരോഗ്യ കാർഡ് രജിസ്ട്രേഷൻ ക്യാമ്പും ഇവിടെ സംഘടിപ്പിച്ചിരുന്നു .ഈ കാർഡ് രജിസ്ട്രേഷൻ ക്യാമ്പും ചെയ്യുന്നവർക്ക് യേനെപ്പോയ മെഡിക്കൽ കോളേജ് ആശുപത്രികളിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
കൂടാതെ ബി.എസ്.എച്ച് ആശുപത്രിയിൽ നിരവധി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാണ് എന്ന് മാനേജ്മെന്റ് അറിയിച്ചു.


