ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെര്‍മിനല്‍ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂര്‍ ഉറങ്ങിയത് മാത്രമാണ് ഷാജഹാെന്റ ഒാര്‍മ. കണ്ണ് തുറന്നപ്പോള്‍ വിമാനം അതിെന്റ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിെന്റ ഫലമായി ഷാജഹാന് ഇന്നലെ രാത്രിയും ഉറങ്ങിയത് ദുബൈ വിമാനത്താവളത്തിലാണ്. വിസ റദ്ദായതിനാലും എമിഗ്രേഷന്‍ പൂര്‍ത്തിയായതിനാലും പുറത്തിറങ്ങാന്‍ കഴിയാത്ത ഷാജഹാന് ഇന്ന് രാത്രി കൂടി വിമാനത്താവളത്തിലെ കസേരയെ ആശ്രയിക്കേണ്ടി വരും. ഞായറാഴ്ച പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയില്‍ ദുബൈ വിമാനത്താവളത്തില്‍ ഉറക്കംനഷ്ടപ്പെട്ട് കാത്തിരിക്കുകയാണ് ഷാജഹാന്.
ആറ് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാടണയാന്‍ കൊതിച്ചാണ് തിരുവനന്തപുരം കാട്ടാക്കട അഹദ് മന്‍സിലില്‍ ഷാജഹാന് രാവിലെ എട്ടിന് വിമാനത്താവളത്തില്‍ എത്തിയത്. കെ.എം.സി.സി ആദ്യമായി ചാര്‍ട്ട് ചെയ്ത എമിറേറ്റ്സിെന്റ ജംബോ വിമാനത്തില്‍ പുറപ്പെടാനായിരുന്നു ടിക്കറ്റെടുത്തിരുന്നത്. വൈകുന്നേരം അഞ്ച് മണിക്കായിരുന്നു വിമാനം. 4.30 വരെ കണ്ണ് തുറന്നിരുന്നതായി ഒാര്‍മയുണ്ട്. പിന്നീട് മയങ്ങിപ്പോയി. അര മണിക്കൂര്‍ കഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ കൂടെയുണ്ടായിരുന്ന യാത്രക്കാരെയൊന്നും കാണാനില്ല. അന്വേഷിച്ചപ്പോഴാണറിയുന്ന് താന്‍ പോകേണ്ടിയിരുന്ന ചാര്‍േട്ടഡ് വിമാനം പറന്നുവെന്ന വിവരം. ഇനിയെന്ത് ചെയ്യുമെന്നറിയാത്ത ഷാജഹാന് അധികൃതരുമായി ബന്ധപ്പെട്ടു.
എമിഗ്രേഷന്‍ പൂര്‍ത്തിയായതിനാലും വിസ റദ്ധാക്കിയതിനാലും പുറത്തിറങ്ങാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. ഒടുവില്‍, കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്ന് അടുത്ത വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ച ആശ്വാസത്തിലാണ് ഷാജഹാന്. ഞായറാഴ്ചയാണ് എമിറേറ്റ്സിെന്റ അടുത്ത വിമാനം. ടിക്കറ്റ് റദ്ധാക്കിയതിെന്റ പിഴ തുക നല്‍കേണ്ടി വരും. ഭക്ഷണമാണ് പ്രശ്നം. ടെര്മിനലിെന്റ ഉള്ളിലായതിനാല്‍ മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല. ഇവിടെ നിന്ന് ഭക്ഷണം കഴിക്കല്‍ മുതലാകുകയുമില്ല. എങ്കിലും കഴിച്ചേല്ല പറ്റൂ എന്ന് ഷാജഹാന് പറയുന്നു. ടിക്കറ്റ് കണ്‍ഫേം ആകാത്തതിനാല്‍ ശനിയാഴ്ച രാത്രിയും ഇതിനായുള്ള അന്വേഷണത്തിലായിരുന്നു. അതിനാല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ തന്നെ അബൂദബിയില്‍ നിന്ന് പുറപ്പെട്ട് ദുബൈയില്‍ എത്തുകയും ചെയ്തു. അതിനാലാണ് ഉറങ്ങിപ്പോയതെന്ന് 53കാരനായ ഷാജഹാന് പറയുന്നു. ആറ് വര്‍ഷമായി അബൂദബിയിലാണ് േജാലി. പണി കുറവായതിനാലാണ് വിസ റദ്ധാക്കി നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചത്. ആളെ കിട്ടാത്തതിനാല്‍ ഷാജഹാെന്റ ലഗേജും ഇവിടെ നിന്ന് അയച്ചിട്ടില്ല.