Read Time:1 Minute, 4 Second
ബന്തിയോട്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ബന്ദിയോട് അടുക്ക സ്വദേശിയും എസ് കെ എസ് എസ് എഫ് അട്ക്കം ശാഖ വർക്കിംഗ് സെക്രട്ടറിയുമായ ബദ്റുദ്ദീന് എസ് കെ എസ് എസ് എഫ് മംഗൽപാടി ക്ലസ്റ്റർ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
ഇനിയും ഉയരങ്ങളിലേക്ക് പടവുകൾ കയറാൻ സാധിക്കട്ടെ എന്നും നാടിനും,സംഘടനയ്ക്കും അഭിമാനമാണ് ബദ്റുദ്ദീൻ എന്നും എസ്കെഎസ്എസ്എഫ് ക്ലസ്റ്റർ പ്രസിഡണ്ട് ഷക്കീൽ അസ്ഹരി ആശംസിച്ചു.സ്ഥലം ഖത്വീബ് ഇബ്രാഹിം ദാരിമി ഉപഹാരം സമർപ്പിച്ചു.മേഘല കൗൺസിലംഗം ബഷീർ ഫൈസി, എസ് കെ എസ് എസ് എഫ് മംഗൽപാടി ട്രഷറർ ഫൈസൽ ദാരിമി വർക്കിങ് സെക്രട്ടറി ഫാസിൽ അസ്ഹരി എന്നിവർ സംബന്ധിച്ചു