അര മണിക്കൂർ നേരത്തെ ഉറക്കം ;നഷ്ടമായത് ഫ്ളൈറ്റും ഒരു ദിവസവും

അര മണിക്കൂർ നേരത്തെ ഉറക്കം ;നഷ്ടമായത് ഫ്ളൈറ്റും ഒരു ദിവസവും

0 0
Read Time:4 Minute, 5 Second

ദുബൈ: ദുബൈ അന്താരാഷ്​ട്ര വിമാത്താവളത്തിലെ ടെര്‍മിനല്‍ ബിയിലെ കസേരിയിലിരുന്ന്​ അര മണിക്കൂര്‍ ഉറങ്ങി​യത്​ മാത്രമാണ്​ ഷാജഹാ​​െന്‍റ ഒാര്‍മ. കണ്ണ്​ തുറന്നപ്പോള്‍ വിമാനം അതി​​െന്‍റ വഴിക്ക്​ പോയി. അരമണിക്കൂറത്തെ ഉറക്കത്തി​​െന്‍റ ഫലമായി ഷാജഹാന്‍ ഇന്നലെ രാത്രിയും ഉറങ്ങിയത്​ ദുബൈ വിമാനത്താവളത്തിലാണ്​. വിസ റദ്ദായതിനാലും എമിഗ്രേഷന്‍ പൂര്‍ത്തിയായതിനാലും പുറത്തിറങ്ങാന്‍ കഴിയാത്ത ഷാജഹാന്​ ഇന്ന്​ രാത്രി കൂടി വിമാനത്താവളത്തിലെ കസേരയെ ആശ്രയിക്കേണ്ടി വരും. ഞായറാഴ്​ച പുറപ്പെടുന്ന എമിറേറ്റ്​സ്​ വിമാനത്തില്‍ നാട്ടിലേക്ക്​ പോകാമെന്ന പ്രതീക്ഷയില്‍ ദുബൈ വിമാനത്താവളത്തില്‍ ഉറക്കംനഷ്​ടപ്പെട്ട്​ കാത്തിരിക്കുകയാണ്​​ ഷാജഹാന്‍.

ആറ്​ വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌​ നാടണയാന്‍ കൊതിച്ചാണ്​​ തിരുവനന്തപുരം കാട്ടാക്കട അഹദ്​ മന്‍സിലില്‍ ഷാജഹാന്‍ രാവിലെ എട്ടിന്​ വിമാനത്താവളത്തില്‍ എത്തിയത്​. കെ.എം.സി.സി ആദ്യമായി ചാര്‍ട്ട്​ ചെയ്​ത എമിറേറ്റ്​സി​​െന്‍റ ജംബോ വിമാനത്തില്‍ പുറപ്പെടാനായിരുന്നു ടിക്കറ്റെടുത്തിരുന്നത്​. വൈകുന്നേരം അഞ്ച്​ മണിക്കായിരുന്നു വിമാനം. 4.30 വരെ കണ്ണ്​ തുറന്നിരുന്നതായി ഒാര്‍മയുണ്ട്​. പിന്നീട്​ മയങ്ങിപ്പോയി. അര മണിക്കൂര്‍ കഴിഞ്ഞ്​ കണ്ണ്​ തുറന്നപ്പോള്‍ കൂടെയുണ്ടായിരുന്ന യാത്രക്കാരെയൊന്നും കാണാനില്ല. അന്വേഷിച്ചപ്പോഴാണറിയുന്ന്​ താന്‍ പോകേണ്ടിയിരുന്ന ചാര്‍​േട്ടഡ്​ വിമാനം പറന്നുവെന്ന വിവരം. ഇനിയെന്ത്​ ചെയ്യുമെന്നറിയാത്ത ഷാജഹാന്‍ അധികൃതരുമായി ബന്ധപ്പെട്ടു.

എമിഗ്രേഷന്‍ പൂര്‍ത്തിയായതിനാലും വിസ റദ്ധാക്കിയതിനാലും പുറത്തിറങ്ങാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. ഒടുവില്‍, കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്ന്​ അടുത്ത വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന്​ അധികൃതര്‍ അറിയിച്ച ആശ്വാസത്തിലാണ്​ ഷാജഹാന്‍. ഞായറാഴ്​ചയാണ്​ എമിറേറ്റ്​സി​​െന്‍റ അടുത്ത വിമാനം. ടിക്കറ്റ്​ റദ്ധാക്കിയതി​​െന്‍റ പിഴ തുക നല്‍കേണ്ടി വരും. ഭക്ഷണമാണ്​ പ്രശ്​നം. ടെര്‍മിനലി​​െന്‍റ ഉള്ളിലായതിനാല്‍ മറ്റുള്ളവര്‍ക്ക്​ പ്രവേശനമില്ല. ഇവിടെ നിന്ന്​ ഭക്ഷണം കഴിക്കല്‍ മുതലാകുകയുമില്ല. എങ്കിലും കഴിച്ച​േല്ല പറ്റൂ എന്ന്​ ഷാജഹാന്‍ പറയുന്നു. ടിക്കറ്റ്​ കണ്‍ഫേം ആകാത്തതിനാല്‍ ശനിയാഴ്​ച രാത്രിയും ഇതിനായുള്ള അന്വേഷണത്തിലായിരുന്നു. അതിനാല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ തന്നെ അബൂദബിയില്‍ നിന്ന്​ പുറപ്പെട്ട്​ ദുബൈയില്‍ എത്തുകയും ചെയ്​തു. അതിനാലാണ്​ ഉറങ്ങിപ്പോയതെന്ന്​ 53കാരനായ ഷാജഹാന്‍ പറയുന്നു. ആറ്​ വര്‍ഷമായി അബൂദബിയിലാണ്​ ​േജാലി. പണി കുറവായതിനാലാണ്​ വിസ റദ്ധാക്കി നാട്ടിലേക്ക്​ തിരിക്കാന്‍ തീരുമാനിച്ചത്​. ആളെ കിട്ടാത്തതിനാല്‍ ഷാജഹാ​​െന്‍റ ലഗേജും ഇവിടെ നിന്ന്​ അയച്ചിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!