Read Time:1 Minute, 22 Second
കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് വെക്കണം. എന്നാല്‍ മാസ്കില്‍ ആഢംബരം ഒട്ടും കുറക്കേണ്ടെന്നാണ് പൂനെ സ്വദേശി ശങ്കര്‍ കുരഡേയുടെ നിലപാട്. അതുകൊണ്ടു തന്നെ 2.89 ലക്ഷം മുടക്കി ഒരു സ്വര്‍ണ മാസ്ക് തന്നെ ഉണ്ടാക്കി കക്ഷി.
വളരെ നേര്‍ത്ത രീതിയിലാണ് സ്വര്‍ണ മാസ്ക് നിര്‍മിച്ചിരിക്കുന്നത്. ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുമുണ്ട്. അതേസമയം, ഈ മാസ്ക് വെച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തില്‍ മാത്രം ശങ്കറിന് ഉറപ്പില്ല. സമ്ബത്തും പദവിയും നോക്കിയല്ലല്ലോ വൈറസ് ശരീരത്തില്‍ കയറുന്നത്.
പണം കൊണ്ട് എന്തും വാങ്ങാം എന്നാല്‍ സമാന്യബോധം മാത്രം കിട്ടില്ലെന്നാണ് ഒരു കമന്റ്.
എന്നാല്‍ വിലപിടിപ്പുള്ള മാസ്ക് ധരിക്കുന്ന ആദ്യത്തെ ആളല്ല ശങ്കര്‍, നേരത്തേ, കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിയുടെ വെള്ളി മാസ്കിനെ കുറിച്ചുള്ള വാര്‍ത്തയും വന്നിരുന്നു.