ദുബൈ ഹാദിയ നടത്തുന്ന സിബിസ് കോഴ്സ് ആറാം ബാച്ച് ക്ലാസ്സ് സമസ്ത മുശാവറ അംഗം ബഹു. അബ്ദുസ്സലാം ബാഖവി  ഉദ്ഘാടനം ചെയ്തു

ദുബൈ ഹാദിയ നടത്തുന്ന സിബിസ് കോഴ്സ് ആറാം ബാച്ച് ക്ലാസ്സ് സമസ്ത മുശാവറ അംഗം ബഹു. അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു

0 0
Read Time:4 Minute, 46 Second

ദു

ദുബായ് : നാം സംസാരിക്കുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടണമെങ്കില്‍ ആ വാക്കുകള്‍ വിവസ്ത്രയാവാതിരിക്കണമെന്നും ‘ഇഖ്ലാസ് ‘എന്ന പ്രകാശം കൊണ്ട് അവയെ ആവരണം ചെയ്യണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും, ദുബായ് സുന്നിസെന്‍റര്‍ ഉപാധ്യക്ഷനും, പ്രമുഖ പണ്ഡിതനും, വാഗ്മിയുമായ അബ്ദുസ്സലാം ബാഖവി അഭിപ്രായപ്പെട്ടു

ദുബൈ ഹാദിയ പ്രവാസി സമൂഹത്തിന് വേണ്ടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (CBIS ) എന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനകോഴ്സിന്‍റെ ആറാം ബാച്ച് ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇഖ്ലാസ് എന്നത് മനുഷ്യന്‍റെ ഹൃദയങ്ങളില്‍ ഉണ്ടാകുന്ന ഒരു സംഗതിയാണ്. അത് മലായിഖുകള്‍ക്കോ,പിശാചുകള്‍ക്കോ കാണാന്‍ സാധ്യമല്ല. അടിമയും ഉടമയും തമ്മിലുള്ള അതീവരഹസ്യമായതാണത്.

മനസ്സിനെ ശുദ്ദീകരിക്കുന്നതിന്നാവിശ്യമായ ഒട്ടനവധി ആത്മീയമായ അറിവുകള്‍ പ്രവാചകാധ്യാപനത്തില്‍ നിന്നും കോറിയെടുത്ത് അഹിമ്മത്തുകളായ പണ്ഢിത മഹത്തുക്കളും ഇമാമുമാരും രേഖപ്പെടുത്തി വെച്ചിറ്റുണ്ട്.
ഇമാം നവമിയടക്കമുള്ള പ്രഗല്‍ഭരായവരുടെ ഹദീസ് ഗ്രന്‍ഥങ്ങളില്‍ നിന്നും ചികഞ്ഞെടുത്ത് കോര്‍ത്തിണക്കിയതാണ് സി ബി സ് എന്ന പാഠ്യപദ്ധതി. ഈ വഴിയില്‍ പ്രവേശിക്കുന്നതോട് കൂടി തന്നെ നിങ്ങൾ ഇലാഹിമാര്‍ഗ്ഗത്തിലും അത് വഴി ആത്യന്തീക ലക്ഷ്യമായ പരലോകമോക്ഷത്തിലേക്കുമുള്ള വഴി തിരഞ്ഞെടുത്തിരിക്കുകയാണ്. ജീവിതത്തിരക്കുകള്‍ക്കിടയിലും ഇത്തരം നന്‍മകളിലേക്ക് എത്തിച്ചേര്‍ന്ന പഠിതാക്കളെ മുക്തഖണ്ഡം പ്രശംസിക്കുന്നു.ബാഖവി ഉസ്താദ് കൂട്ടിച്ചേര്‍ത്തു

പ്രവാസലോകത്ത് കഴിയുന്ന വിശ്വാസി സമൂഹത്തിന് അടിസ്ഥാനപരമായ ഇസ്ലാമിക അറിവുകള്‍ പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി 2014 ല്‍ ദുബായില്‍ ആരംഭിച്ച സി ബി സ് എന്ന കോഴ്സ് ഇന്ന് ദുബായ്ക്ക് പുറമേ അബൂദാബി ,അല്‍ഐന്‍, ഖത്തര്‍ ,കുവൈത്ത്, തുടങ്ങിയ സ്ഥലങ്ങളിലായ് മുന്നൂറില്‍പ്പരം വിദ്യാര്‍ത്ഥികളുമായ് ആറാം ബാച്ചിലെത്തിയിരിക്കുകയാണ്.ഈ പഠന കോഴ്സിൽ
ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സി എസ് യു വിന്‍റെ കീഴില്‍ ഹിമായ നൽകുന്ന , ദാറുൽ ഹുദാ പൊതു വിദ്യഭ്യാസ സംരഭമായ സിപറ്റിന്‍റെ അംഗീകാരത്തോടെയുള്ള സര്‍ട്ടിഫിക്കറ്റാണ്‌ ലഭിക്കുക. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക് കായ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന അഡ്വാന്‍സ് കോഴ്സും ഇന്ന് നിലവിലുണ്ട്.

സൂം ആപ്പിലൂടെ സംഘടിപ്പിച്ച ക്സ്സ് ഉദ്ഘാടന സെഷനില്‍ യു എ ഇ സി ബി സ് കോര്‍ഡിനേഷന്‍ ഹിമായ ചെയര്‍മാന്‍ ഇക്ബാല്‍ ഹുദവി പ്രാര്‍ത്ഥന നടത്തി. ഹാദിയ ദുബായ് ചാപ്റ്റര്‍ പ്രസിഡന്‍റ് മുഹമ്മദ് സാലിം ഹുദവി അധ്യക്ഷത വഹിച്ചു. ഹാദിയ സെക്രട്ടറി അബ്ദുല്‍ ഹകീം ഹുദവി സ്വാഗത ഭാഷണം നടത്തി.സി ബി സ് പാഠ്യപദ്ധതിയെകുറിച്ച് സല്‍മാന്‍ ഹുദവി വിവരിച്ചു. ആത്മീയമായ അറിവുകളും അവ നേടേണ്ട അനിവാര്യതയെകുറിച്ചും അസ്ഗര്‍ അലി ഹുദവി ഉദ്ബോധനഭാഷണം നടത്തി.സി ബി സിന് മുംപും ശേഷവും എന്ന വിഷയത്തില്‍ സി ബി സ് അഡ്വാന്‍സ് കോഴ്സ് വിദ്യാര്‍ത്ഥിയായ നസീറുദ്ദീന്‍ തിരുവനന്തപുരം സംസാരിച്ചു.

സി ബി സ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍ ഹുദവി സംഗമത്തിന് നന്ദി പ്രകാശിപ്പിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!