ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസുഫലി ;2025ലെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്

ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസുഫലി ;2025ലെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്

0 0
Read Time:3 Minute, 53 Second

ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസുഫലി ;2025ലെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്

2025 ലെ ഏറ്റവും സമ്ബന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്2025 ലെ ഏറ്റവും സമ്ബന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തിഗത സമ്ബന്നരില്‍ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്.

. 105 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യണ്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി.

സാവത്രി ജിൻഡാല്‍ ആൻഡ് ഫാമിലി (40.2 ബില്യണ്‍), സുനില്‍ മിത്തല്‍ ആൻഡ് ഫാമിലി (34.2 ബില്യണ്‍), ശിവ് നാടാർ(33.2 ബില്യണ്‍), രാധാകൃഷ്ണൻ ദമാനി ആൻഡ് ഫാമിലി (28.2 ബില്യണ്‍), ദിലീപ് ഷാങ് വി ആൻഡ് ഫാമിലി(26.3 ബില്യണ്‍ ), ബജാജ് ഫാമിലി(21.8 ബില്യണ്‍), സൈറസ് പൂനാവാല (21.4 ബില്യണ്‍), കുമാർ ബിർള (20.7 ബില്യണ്‍) എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍.

സമ്ബന്നനായ മലയാളി എം.എ യൂസഫലി

വ്യക്തിഗത മലയാളി സമ്ബന്നരില്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 5.85 ബില്യണ്‍ ഡോളറാണ് (51937 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ 49 ആണ് യൂസഫലി.

5.3 ബില്യണ്‍ ഡോളർ ആസ്തിയോടെ ജോയ് ആലുക്കാസ് ആണ് രണ്ടാമത്. 54ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. മുത്തൂറ്റ് ഫാമിലിയാണ് (മുത്തൂറ്റ് സഹോദരങ്ങള്‍) ഏറ്റവും സമ്ബന്ന കുടുംബം. മുത്തൂറ്റ് സഹോദരങ്ങള്‍ ചേർന്ന് 10.4 ബില്യണ്‍ ഡോളറിന്റെ ആകെ ആസ്തിയാണ് മുത്തൂറ്റ് ഫാമിലിക്കുള്ളത്. 4.1 ബില്യണ്‍ ആസ്തിയോടെ രവി പിള്ള (73ആം സ്ഥാനം)

4 ബില്യണ്‍ ആസ്തിയോടെ സണ്ണി വർക്കി (78ആം സ്ഥാനം), 3.7 ബില്യണ്‍ ആസ്തിയോടെ ക്രിസ് ഗോപാലകൃഷ്ണൻ (84ആം സ്ഥാനം), 3.6 ബില്യണ്‍ ആസ്തിയോടെ പിഎൻസി മേനോൻ (87ആം സ്ഥാനം), 3.25 ബില്യണ്‍ ആസ്തിയോടെ ടിഎസ് കല്യാണരാമൻ (98ആം സ്ഥാനം) തുടങ്ങിയവരാണ് ആദ്യ നൂറില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.
പ്രമുഖ സാമ്ബത്തിക പ്രസിദ്ധീകരണമായ ഫൈനാൻസ് വേള്‍ഡ് പുറത്തുവിട്ട യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയില്‍ (ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്) മലയാളി വ്യവസായി എം.എ.യുസുഫലി.
യുഎഇയെ ഗ്ലോബല്‍ പവർ ഹൗസാക്കി മാറ്റിയ ലീഡർമാർ എന്ന വിശേഷണത്തോടെയാണു ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടിക പ്രസിദ്ധീകരിച്ചത്. ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണു പട്ടികയില്‍ രണ്ടാമത്. അല്‍ ആദില്‍ ട്രേഡിംഗ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ധനഞ്ജയ് ദാതാറാണു മൂന്നാമതുള്ളത്.

ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലില്‍, ലുലു ഫിനാഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ഷംലാല്‍ അഹമ്മദ്, സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു മലയാളികള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!