മഞ്ചേശ്വരം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണത്തിലെ അനാസ്ഥ: എൻ.സി.പി. (എസ്) പ്രതിഷേധ ധർണ്ണ നടത്തി
ഉപ്പള : മഞ്ചേശ്വരം താലൂക്കിൽ സാധാരണക്കാരായ രോഗികൾ ഏറെ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബി ഫണ്ട്
ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി. പി (എസ്) മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. സമരത്തിൽ നിരവധി പേർ പങ്കെടുത്തു. ധർണ്ണ ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം
ചെയ്തു. ആശുപത്രിക്ക് കെട്ടിടം പണി ആരംഭിക്കുന്നതിൽ എം.എൽ.എ യും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും തികഞ്ഞ പരാജയമാണെന്നും സർക്കാരിൽ സമ്മർദ്ദം
ചെലുത്തി മന്ത്രിതല ഇടപെടലിലൂടെ
കെട്ടിടം യാഥാർത്ഥ്യമാക്കാൻ പാർട്ടി പരിശ്രമിക്കുമെന്ന് കരീം ചന്തേര ഉറപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് മഹമൂദ് കൈകമ്പ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന
സെക്രട്ടറി സി.ബാലൻ,ജില്ലാ വൈസ് പ്രസിഡന്റ്
രാജു കൊയ്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ
ടി. നാരായണൻ, ഉദിനൂർ സുകുമാരൻ, സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, സീനത്ത് സതീശൻ,
മൈനൊരിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹമീദ് ചേരെങ്കൈ, മുഹമ്മദ് ആനബാഗിലു,
എൻ. എം. സി ജില്ലാ പ്രസിഡന്റ് കദീജ മൊഗ്രാൽ,
എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ അഷറഫ് പച്ചിലം പാറ, അബ്ദുൾ റഹ്മാൻ ഹാജി, സുരേന്ദ്രൻ ഉപ്പള, ഇബ്രാഹിം ഹാജി, നാസർ ഉപ്പള, ഹരീഷ് കുമാർ, ജമീല ഹമീദ്, താഹിറ കോടിബയൽ, റിസ്വാന ഫിർദൗസ് നഗർ,തുടങ്ങിയവർ നേതൃത്വം നൽകി.