പോലീസിന്റെ കയ്യിൽ തോക്കില്ലായിരുന്നോ? സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂ’; ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതി

0 0
Read Time:2 Minute, 7 Second

പോലീസിന്റെ കയ്യിൽ തോക്കില്ലായിരുന്നോ? സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂ’; ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതി

കൊച്ചി: കൊല്ലം കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്നെതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും കോടതി വിമർശിച്ചു. ഈ സംഭവങ്ങൾ നടക്കുമ്പോള്‍ പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ്ങില്‍ വിഷയം പരിഗണിക്കവേയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചുകൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!