‘യുവം’ നനഞ്ഞ പടക്കമായി, മോഡിയോട്  ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിച്ചില്ല

0 0
Read Time:2 Minute, 22 Second

‘യുവം’ നനഞ്ഞ പടക്കമായി, മോഡിയോട്  ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിച്ചില്ല

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംവദിക്കാന്‍ അവസരം ലഭിക്കാതെ വിദ്യാര്‍ഥികള്‍. ബിജെപി സംഘടിപ്പിച്ച ‘യുവം’ പരിപാടിക്ക് കേരളത്തിനു പുറത്തുനിന്നുള്ള കോളേജുകളില്‍ നിന്നടക്കം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ വേദിയല്ലെന്നും വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും വാഗ്ദാനം ചെയ്താണ് ബിജെപി ‘യുവം’ പരിപാടി നടത്തിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഇരുന്നുകൊടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മറിച്ച് ‘യുവം’ വേദിയില്‍ നരേന്ദ്ര മോഡി രാഷ്ട്രീയം പ്രസംഗിക്കുകയായിരുന്നു.
പ്രസംഗം അവസാനിപ്പിച്ച മോഡി ഉടന്‍ വേദി വിടുകയായിരുന്നു. ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായിരുന്നില്ല. അതോടെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം ആളുകളും നിരാശരായി. പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് ഏത് വിഷയത്തെ കുറിച്ചും സംവദിക്കാം എന്ന് ബിജെപി വാഗ്ദാനം ചെയ്തതോടെയാണ് പല പ്രമുഖ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിയത്. എന്നാല്‍ അതിനു നേര്‍വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്.മറ്റൊരു മന്‍ കി ബാത്താണ് യുവം പരിപാടിയില്‍ സംഭവിച്ചത്. മോഡി കുറേ രാഷ്ട്രീയം പ്രസംഗിച്ചു. അതിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് പരിഹാസങ്ങളും വിമര്‍ശനങ്ങളും. മാധ്യമങ്ങളോട് സംവദിക്കാന്‍ ധൈര്യമില്ലാത്ത മോഡി വിദ്യാര്‍ഥികളോട് സംവദിക്കാനും അതേ ഭയം കാണിക്കുന്നു എന്നാണ് വിമര്‍ശനം.

Happy
Happy
33 %
Sad
Sad
33 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!