Read Time:1 Minute, 8 Second
മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
വാഷിങ്ടൺ: അവിഹിതബന്ധം മറച്ചുവെക്കാൻ നീലച്ചിത്രനടിക്ക് പണംനൽകിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിൽ, ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി ട്രംപിന് മേൽ ക്രിമിനൽകുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയിൽ ഹാജരാകാനെത്തിയത്. കോടതി നടപടികൾക്കു ശേഷം ട്രംപിനെ സ്വന്തംജാമ്യത്തിൽ വിട്ടയച്ചേക്കും.
അതേസമയം ട്രംപിന്റെ നൂറുകണക്കിന് അനുയായികൾ കോടതി പരിസരത്ത് എത്തിച്ചേർന്നിട്ടുണ്ട്. കാപ്പിറ്റോൾ കലാപത്തിന്റെ ഓർമയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.