താജുശ്ശരീഅ അലികുഞ്ഞി ഉസ്താദ് (ഖ:സി) ഉറൂസ് മാർച്ച് 16ന്
കുമ്പള: പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാറുടെ രണ്ടാമത് ഉറൂസ് മാർച്ച് 16ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒൻപതിന് മഖാം സിയാറത്തിന് സയ്യിദ് എം.എസ് തങ്ങൾ മദനി മാസ്തിക്കുണ്ട് നേതൃത്വം നൽകും.
രാവിലെ 9.15ന് മുട്ടം കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തും.സയ്യിദ് ഹാമിദ് തങ്ങൾ മഞ്ചേശ്വരം ഖത്മുൽ ഖുർആന് നേതൃത്വം നൽകും.
വൈകിട്ട് നാലിന് ദിക്ർ, മൗലിദ് മജ്ലിസിന് കെ.എസ് അലി തങ്ങൾ കുമ്പോൽ,കെ.എസ് ജഅഫർ സാദിഖ് തങ്ങൾ കുമ്പോൽ, അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി മള്ഹർ എന്നിവർ നേതൃത്വം നൽകും.
വൈകിട്ട് ഏഴിന് ജൽസത്തുൽ ഉറൂസിൽ സാദാത്ത് തങ്ങൾ ഗുരുവായിണിക്കര പ്രാർത്ഥന നടത്തും.
കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.അബ്ദുറഹ്മാർ നിസാമി ഷിറിയ അധ്യക്ഷനാകും.
ശൈഖുന മാണി ഉസ്താദ്, അതാഉള്ള തങ്ങൾ ഉദ്യാവരം, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, ഹുസൈൻ സഅദി കെ സി റോഡ് എ.കെ.എം അഷ്‌റഫ് എം ൽ എ എന്നിവർ പ്രഭാഷണം നടത്തും.
ഡോ:ഫാറൂഖ് നഈമി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തും.
രാത്രി ഒൻപതിന് ബുർദ്ധ മജ്ലിസിന് ത്വാഹ തങ്ങൾ പൂക്കോട്ടൂർ, അബ്ദുസമദ് അമാനി പട്ടുവം, ഹാഫിള് സാദിഖ് ഫാളിലി ഗുഡല്ലൂർ എന്നിവർ നേതൃത്വം നൽകും.
സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകും.9.30 ന് അന്നദാനത്തോടെ സമാപിക്കും.
ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ,ഷാഫി സഅദി ഷിറിയ, മുഹമ്മദ് സഖാഫി കുളൂർ,ഡി.കെ ഉമർ സഖാഫി, അൻവർ സഖാഫി ഷിറിയ,സഹൽ സഖാഫി,നസീർ ഷിറിയ, യൂസുഫ് തറവാട് എന്നിവർ സംബന്ധിച്ചു.