എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നമീസ് കുദുകോട്ടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി
ദുബൈ: ഹൃസ്വ സന്ദർശനത്തിന് ദുബൈയിൽ എത്തിയ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നമീസ് കുദുകോട്ടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മണ്ഡലം ഭാരവാഹികളായ ഡോ. ഇസ്മായിൽ മൊഗ്രാൽ, ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്ത്യാ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, മുനീർ ബേരിക്ക, യൂസുഫ് ഷേണി ചേർന്ന് മെമന്റോ കൈമാറി. കൊക്കച്ചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവി, അബ്ദുൽ റഹ്മാൻ ബന്ധസാല, അസീസ് ബള്ളൂർ, ജബ്ബാർ ബൈദല, റസാഖ് പാത്തൂർ, ഇബ്രാഹിം ബാജൂരി, ശാക്കിർ ബായാർ, റസാഖ് ബന്തിയോട്, മൻസൂർ ആനക്കൽ, മുഹമ്മദ് കളായി, ഖാലിദ് കാണ്ടൽ, ഇദ്‌രീസ് അയ്യൂർ, ജംഷീദ് അട്ക, അഷ്‌റഫ് ഉറുമി, ഷറഫാത്ത്, അഫ്സൽ ബേക്കൂർ, റംഷീദ് കൊക്കച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു.