ദുബായ് മംഗൽപാടി മെഗാ ഇവന്റുകൾക്ക് ഞായറാഴ്ച തിരശീല വീഴും,കൊഴുപ്പേകാൻ കുടുംബസംഗമവും കൈമുട്ട് പാട്ടും;അബ്ദുൽ ലത്തീഫ് ഉപ്പള മുഖ്യാതിഥി
ദുബൈ: രണ്ട് മാസത്തിലേറെ നീണ്ട് നിന്ന ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ 2023 മെഗാ ഇവന്റുകൾക്ക് മാർച്ച് അഞ്ചാം തീയതി പരിസമാപ്തി കുറിക്കും. എട്ട് ടീമുകളെ പങ്കെടുപ്പിച്ചുള്ള ഫുട്ബാൾ സോക്കർ ലീഗും, കുടുംബ സംഗമവും കൈമുട്ട് പാട്ടും ഞായറാഴ്ച അൽ ത്വാറിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറും. സോക്കർ ലീഗ് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും. ഏഴ് മണിക്ക് നടക്കുന്ന സ്റ്റേജ് പരിപാടിയിൽ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ ഗവേണിംഗ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബദര്‍ അല്‍സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള മുഖ്യതിഥി ആയി പങ്കെടുക്കും.
മെഗാ ഇവന്റുകളുടെ ഭാഗമായി എം പി എൽ 2023 ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി ഭാരവാഹികളായ ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ എന്നിവർ അറിയിച്ചു.
ദുബായ് മംഗൽപാടി മെഗാ ഇവന്റുകൾക്ക് ഞായറാഴ്ച തിരശീല വീഴും,കൊഴുപ്പേകാൻ കുടുംബസംഗമവും കൈമുട്ട് പാട്ടും;അബ്ദുൽ ലത്തീഫ് ഉപ്പള മുഖ്യാതിഥി
Read Time:1 Minute, 55 Second