മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷൻ യഥാർഥ്യമാക്കണം; എൻ ജി ഒ യൂണിയൻ
മഞ്ചേശ്വരം: മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷൻ യഥാർഥ്യമാക്കണമെന്ന് എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി ആർ അജു ഉദ്‌ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പി എ ഷെരീഫ് അധ്യക്ഷത വഹിച്ചു .ഏരിയ സെക്രട്ടറി എം സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ധന്യ എസ് ഒ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.കൃഷ്ണൻ എം രക്തസാക്ഷി പ്രമേയവും അഖിൽ ദാമോദരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.. ജില്ലാ പ്രസിഡന്റ് വി ശോഭ, ബി വിജേഷ്, കെ വി രമേശൻ, രതീഷ് പി ഡി, ജോസ് എം എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ.
പി എ ഷെരീഫ് (പ്രസിഡന്റ് )
എം കൃഷ്ണൻ (വൈസ് പ്രസിഡന്റ് )
ശാലിനി ടി (വൈസ് പ്രസിഡന്റ് )
സുരേന്ദ്രൻ. എം
(സെക്രട്ടറി )
അഖിൽ ദാമോദരൻ (ജോയിന്റ് സെക്രട്ടറി )
നിധിൻ ഗോപാൽ (ജോയിന്റ് സെക്രട്ടറി )
ധന്യ എസ് ഒ (ട്രെഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു.
മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷൻ യഥാർഥ്യമാക്കണം; എൻ ജി ഒ യൂണിയൻ
Read Time:1 Minute, 29 Second