എൻ സി പിയിൽ ചേർന്ന മഹിളകൾക്ക് സ്വീകരണം നൽകി
ഉപ്പള: വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് രാജി വെച്ച് എൻ സി പിയിൽ ചേർന്ന മഹിളാ നേതാക്കൾക്ക് മഞ്ചേശ്വരം ബ്ലോക്ക് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ഉപ്പളയിൽ സ്വീകരണം നൽകി.
പ്രമുഖ മഹിളാ നേതാവായ റസിയ മൊഗ്രാൽ, കദീജ പേരാൽ, പ്രമീള രാജൻ, ഉൾപ്പെടെയുള്ള നിരവധി മഹിളാ നേതാക്കൾഎൻ സി പി യുടെ വനിതാ സംഘടനയായ എൻ എം സിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സ്വീകരണ യോഗത്തിൽ താഹിറ മുഹമ്മദ് അധ്യക്ഷത വഹിച്ചു എൻ സി പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് കൈക്കമ്പ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
എൻ സി പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് കൈക്കമ്പ,എൻ എം സി കാസർകോട് ജില്ലാ പ്രസിഡണ്ട് കദീജ മൊഗ്രാൽ എൻ എം സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മഞ്ജുള, എൻ എം സി കാസർകോട് ജില്ലാ ട്രഷറർ ഫാത്തിമ കുണിയ റസിയ മൊഗ്രാൽ ഖദീജ റസാക്ക് എൻസിപി മഞ്ചേശ്വരം ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ആനബാഗിൽ തുടങ്ങിവർ സംസാരിച്ചു.
ജമീല ഹമീദ് സ്വാഗതവും, ആയിഷ നന്ദിയും പറഞ്ഞു.