ഖത്തറിൽ കളി കാര്യമാകും; ‘മര്യാദയ്ക്ക്’ വസ്ത്രം ധരിച്ചില്ലെങ്കിൽ ലോകകപ്പ് കാണാനെത്തുന്ന വനിതാ ആരാധകർ ജയിലിലാകും

0 0
Read Time:2 Minute, 42 Second

‘മര്യാദയ്ക്ക്’ വസ്ത്രം ധരിച്ചില്ലെങ്കിൽ ലോകകപ്പ് കാണാനെത്തുന്ന വനിതാ ആരാധകർ ജയിലിലാകും

ദോഹ: ഫിഫ ലോകകപ്പ് 2022 നവംബർ 20 ന് ഖത്തറിൽ ആരംഭിക്കും. ഖത്തറിൽ കളിത്തട്ട് ഉണരുന്നതിന് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകി തുടങ്ങി.
ഫിഫ ലോകകപ്പ് കാണാനായി മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വനിതാ ആരാധകരോട് ശരിയായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും ശരീരഭാഗങ്ങൾ കൂടുതൽ വെളിപ്പെടുത്തുന്ന ഒന്നും ധരിക്കരുതെന്നും ഖത്തർ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സ്ത്രീ ആരാധിക വസ്ത്രധാരണത്തിൽ മര്യാദ പാലിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും, ജയിലിൽ അടയ്ക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതിനും ശരീരഭാഗങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിനും ഖത്തറിൽ നിയമപ്രകാരം വിലക്കുണ്ട്. ഇത് ശിക്ഷാർഹമായ കുറ്റമാണ്.

അതേസമയം, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും എന്നാൽ ഖത്തറിലെ കർശനമായ നിയമങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്നും ഫിഫ വെബ്‌സൈറ്റ് വ്യക്തമാക്കി. “ആളുകൾക്ക് പൊതുവെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാം. മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സന്ദർശകർ തോൾഭാഗവും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ലോകകപ്പ് വെബ്‌സൈറ്റിൽ പറയുന്നു.

അതിനിടെ, ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ നിയാസ് അബ്ദുൾറഹിമാൻ ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, “ഒരു പ്രത്യേക സീറ്റിൽ സൂം ഇൻ ചെയ്യാനും കാണികളെ വ്യക്തമായി കാണാനും ഞങ്ങൾക്ക് ഉയർന്ന റെസല്യൂഷനുള്ള പ്രത്യേക ക്യാമറകളുണ്ട്. അതിനാൽ മത്സരത്തിനിടയ്ക്ക് അനിഷ്ടസംഭവങ്ങളുണ്ടായാൽ അതേക്കുറിച്ച് പരിശോധിക്കാൻ ഏത് സാഹചര്യത്തിലും ഈ ക്യാമറകൾ ഞങ്ങളെ സഹായിക്കും.”

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!