മലപ്പുറം: കരുണയുടെ പ്രതിരൂപമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. പാണക്കാട്ടെ മുറ്റത്ത് സഹായംചോദിച്ചെത്തിയ ഒരാളെയും അദ്ദേഹം വെറുംകൈയോടെ മടക്കിയില്ല. ഇന്ന് ശിഹാബ് തങ്ങളുടെ ഓർമദിനമണ് കരുണ നിറഞ്ഞ ആ മനസ്സിന് ഉചിതമായ സ്മാരകങ്ങൾ നാടുനീളെ ഒരുങ്ങിക്കഴിഞ്ഞു-ബൈത്തുറഹ്‌മയെന്ന കാരുണ്യഭവനങ്ങളായി.
‘രാഷ്ട്രീയ-മത നേതാവിനപ്പുറം ഒരു നാടിന്റെ അമരക്കാരനായ ജനനേതാവിനെ സ്മരിക്കാൻ ഏറ്റവും ഉചിതമായ സ്മാരകമാണ് ബൈത്തുറഹ്‌മ…ശിഹാബ് തങ്ങളുടെ ഓർമയ്ക്കായി പതിനായിരത്തിലേറേ കുടുംബങ്ങൾക്ക് വീടുകൾ നൽകുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായിരിക്കും.
ബൈത്തുറഹ്‌മയ്ക്ക് പണം കണ്ടെത്തുന്നത്. പ്രവാസികളും ജാതി മത ഭേദമില്ലാതെ നാട്ടുകാരും പിന്നെ കൂടുതൽ കെ.എം.സി.സിയാണ് ബൈത്തുറഹ്‌മയുടെ ചെലവുകളിൽ ഏറെയും വഹിക്കുന്നത്. വീട് കൈമാറുമ്പോൾ വീട്ടുപകരണങ്ങളും നൽകാറുണ്ട് ലോകത്തിന് തന്നെ ബൈത്തുറഹ്‌മ വ്യത്യസ്തമായ കാഴ്ചയായി മാറിയിരിക്കുകയാണ്
പാണക്കാട്ട് നിന്നും തൻ്റെ ചുണ്ടുവിരൽ കൊണ്ട് സമൂഹത്തെ നയിച്ച കൊടപ്പനക്കൽ തറവാട്ടിലെ ന്യായാധിപൻ കണ്ടവരും, കേട്ടവരും വീണ്ടും കാണാനും കേൾക്കാനും ആഗ്രഹിച്ച സുൽത്താൻ.
ഓരോ വേര്‍പാടുകളും നമുക്ക് നല്‍കുന്നത് തീരാത്ത ശൂന്യതയാണ്. കാലത്തിന്റെ തിരശ്ശീലക്ക് പിറകിലേക്ക് മറഞ്ഞ് പോകുന്നവര്‍ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ വരികയേ ഇല്ല. ആ ശൂന്യത എന്നും ശൂന്യതയായി തന്നെ തുടരും. നമ്മുടെ പ്രിയപ്പെട്ട
മതമൈത്രിയുടെ പൂമര തണലിനെ നമ്മൾക്ക് സ്മരിക്കാം.
✍️..ഹനീഫ് ചേരങ്കൈ
00971 55 322 6003
കരുണയുടെ പ്രതിരൂപം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മൺമറഞ്ഞിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്
Read Time:2 Minute, 21 Second