2
2
Read Time:57 Second
www.haqnews.in
ബന്തിയോട് കൂട്ട വാഹനാപകടം : ബൈക്ക് യാത്രക്കാരന് പരിക്ക്
ബന്തിയോട് :
ബന്തിയോട് ലോറിയും,കാറും,ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് പരിക്ക്. ബന്തിയോട് ഫ്ലാറ്റിൽ താമസക്കാരനായ മള്ളങ്കൈ നാട്ടക്കല്ലിലെ ഹനീഫിനാണ് പരിക്കേറ്റത്.ഉപ്പള സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ. കാറും,ബൈക്കും പൂർണ്ണമായും തകർന്ന നിലയിലാണ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിടിച്ച കാർ നിയന്ത്രണം വിട്ടു നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ചായിരുന്നു അപകടം .കുമ്പള പോലീസ് കേസെടുത്തു.