ജേഴ്സി മാറാന്‍ ശ്രമിക്കുന്നിനിടെ വന്ന പന്ത് ബൗണ്ടറി കടന്നു ;ടി10 മത്സരത്തിൽ അമളി പറ്റിയത് യുഎഇ താരത്തിന്

ജേഴ്സി മാറാന്‍ ശ്രമിക്കുന്നിനിടെ വന്ന പന്ത് ബൗണ്ടറി കടന്നു ;ടി10 മത്സരത്തിൽ അമളി പറ്റിയത് യുഎഇ താരത്തിന്

0 0
Read Time:2 Minute, 12 Second

അബുദാബിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ടി10 ലീഗിനിടെ യു എ ഇ താരം റോഹന്‍ മുസ്തഫയ്ക്ക് സംഭവിച്ച അബദ്ധം ക്രിക്കറ്റ് ലോകത്ത് വൈറല്‍‌. ടൂര്‍ണമെന്റില്‍ ടീം അബുദാബിയുടെ കളികാരനായ മുസ്തഫ കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ജേഴ്സി ഊരുകയും, ഈ സമയം അദ്ദേഹത്തിന്റെയടുത്ത് കൂടി പ‌ന്ത് ബൗണ്ടറി കടക്കുകയുമായിരുന്നു. ഇരു ടീമിലേയും കളികാരെയും, സപ്പോര്‍ട്ട് സ്റ്റാഫിനേയും മത്സരം കണ്ടു കൊണ്ടിരുന്നവരെയുമെല്ലാം ഈ‌ സംഭവം കുടുകുടെ ചിരിപ്പിച്ചു.

സംഭവം ഇങ്ങനെ, ടി10 ലീഗില്‍ ടീം അബുദാബിയും, നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മിലുള്ള പോരാട്ടം നടക്കുന്നു. നിക്കോളാസ് പൂറന്‍ നയിച്ച നോര്‍ത്തേണ്‍ വാരിയേഴ്സ് മത്സരത്തിന്റെ രണ്ടാമിന്നിംഗ്സില്‍ ബാറ്റ് ചെയ്യുകയാണ്.

ഇതിനിടെ‌ ഫീല്‍ഡിലുണ്ടായിരുന്ന ടീം അബുദാബിയുടെ മുസ്തഫ തന്റെ ജേഴ്സി മാറാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം അദ്ദേഹം ഫീല്‍ഡ് ചെയ്യുന്നതിന് അടുത്തേക്ക് നോര്‍ത്തേണ്‍ വാരിയേഴ്സ് ബാറ്റ്സ്മാന്‍ പന്തടിച്ചു.‌ പക്ഷേ ധൃതി പിടിച്ച്‌ ജേഴ്സി ധരിച്ച്‌ പന്ത് പിടിക്കാന്‍ മുസ്തഫ ഓടിയെങ്കിലും അത് ബൗണ്ടറി കടക്കുന്നത് തടയാന്‍ അദ്ദേഹത്തിനായില്ല. ജേഴ്സി ഇടാന്‍ ശ്രമിച്ചു കൊണ്ട് മുസ്തഫ പന്തിന് പിറകെ ഓടിയ കാഴ്ച എല്ലാവരെയും ചിരിയിലാഴ്ത്തി. സംഭവത്തിന്റെ വീഡിയോ ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ വൈറലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!