0
0
Read Time:1 Minute, 6 Second
www.haqnews.in
പ്രമുഖ ക്രിക്കറ്റ് താരവും കാസറഗോഡ് സ്വദേശിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ നാളെ വിവാഹിതനാകുന്നു
കാസറഗോഡ്: പ്രമുഖ കേരള ക്രിക്കറ്റ് താരവും ഐപിഎൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേർസ് മുൻ താരവുമായിരുന്ന കാസറകോഡ് തളങ്കര സ്വദേശീ
മുഹമ്മദ് അസ്ഹറുദ്ധീൻ നാളെ വിവാഹിതനാവുന്നു.
തളങ്കര കടവത്തെ അമീർ പള്ളിയാൻ്റെ മകളും പരിയാരം മെഡിക്കൽ കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയുമായ അയിഷയെയാണ് അസ്ഹർ ജീവിത സഖിയാക്കുന്നത്.
ആഗസ്റ്റ് 2ന് ബുധനാഴ്ച കാസർഗോട് സീതാംഗോളിയിലെ അലയൻസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന വിവാഹ സൽകാര ചടങ്ങിൽ ക്രിക്കറ്റ് രംഗത്തെയും വ്യവസായ രാഷ്ട്രീയ, സാമൂഹ്യ മേഖലയിലെയും പ്രമുഖർ പങ്കെടുക്കും.