Read Time:1 Minute, 7 Second
www.haqnews.in
ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍യന്ത്രം തകര്‍ന്നുവീണ് 16 മരണം
മുംബൈ: മഹാരാഷ്ട്രയിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിർമാണത്തിനിടെ കൂറ്റൻയന്ത്രം നിർമാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകർന്നുവീണ് 16 പേർ മരിച്ചു. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് തകർന്നുവീണത്. താനെ ജില്ലയിലെ ഷഹാപുറിലാണ് അപകടമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഏതാനുംപേർ തകർന്ന സ്ലാബുകൾക്കിടയിൽ കുടുങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 10 മൃതദേഹങ്ങൾ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.